Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയുനൈറ്റഡിന്​ ഇസ്​തംബൂൾ...

യുനൈറ്റഡിന്​ ഇസ്​തംബൂൾ ഷോക്ക്​

text_fields
bookmark_border
യുനൈറ്റഡിന്​ ഇസ്​തംബൂൾ ഷോക്ക്​
cancel

ലണ്ടൻ: തോൽക്കുന്നതിൽ വലുപ്പച്ചെറുപ്പ​മില്ലെന്ന്​ ​മാഞ്ചസ്​റ്റർ യുനൈറ്റഡ്​ ഒരിക്കൽ കൂടി തെളിയിച്ചു. ചാമ്പ്യൻസ്​ ലീഗ്​ രാത്രിയിൽ തുർക്കിയിലെ ഇസ്​തംബൂൾ ​ബസക്​സെറിനു മുന്നിൽ കളിമറന്ന മാഞ്ചസ്​റ്റർ യുനൈറ്റഡ് നാണംകെട്ടു. ഗ്രൂപ്​ 'എച്ചിൽ' ലൈപ്​സിഷിനെയും പി.എസ്​.ജിയെയും തകർത്ത്​, ആത്​മവിശ്വാസത്തോടെയായിരുന്നു ലീഗിലെ അരങ്ങേറ്റക്കാരായ ​ബസക്​സെറിനെ നേരിടാൻ യുനൈറ്റഡ്​ അങ്കാറയിലെത്തിയത്​.

എന്നാൽ, കണക്കുകൂട്ടിയതു​ പോലെയായില്ല കാര്യങ്ങൾ. ഇംഗ്ലീഷ്​ കരുത്തരെ അടിമുടിവിറപ്പിച്ച തുർക്കിക്കാർ ആദ്യ പകുതിയിൽ തന്നെ കളി തീർപ്പാക്കി (2-1). ആൻറണി മാർഷൽ, മാർകസ്​ റാഷ്​​േഫാഡ്​, ബ്രൂണോ ഫെർണാണ്ടസ്​ എന്നിവർ നയിച്ച യുനൈറ്റഡ്​ ആക്രമണത്തെ ഡെംബ ബാ (13), എഡിൻ വിസ്​ക (40) ഗോളിലൂടെയാണ്​ ഇസ്​തംബൂൾ നിശ്ശബ്​ദമാക്കിയത്​. മാർഷൽ (43) മറുപടി ഗോൾ നേടി​, അടുത്ത പകുതിയിൽ മാരത്തൺ സബ്​സ്​റ്റിറ്റ്യൂഷനുമായി കോച്ച്​ സോൾസെഷർ അഴിച്ചുപണിതെങ്കിലും ​േകാട്ടകെട്ടിയ പ്രതിരോധംകൊണ്ട്​ ഇസ്​തംബൂൾ ചെറുത്തുനിന്നു.


റസ്​ലാൻ, സൂപ്പർമാൻ -ബാഴ്​സക്കും യുവൻറസിനും ജയം

ബാഴ്​സലോണ: നൂകാംപിൽ ബാഴ്​സലോണയുടെ ജയത്തേക്കാൾ ശ്രദ്ധേയമായത്​ യുക്രെയ്​ൻ ക്ലബ്​ ഡൈനാമോ കിവി​െൻറ 18കാരനായ ഗോൾകീപ്പർ റസ്​ലാൻ നെസ്​റേതി​െൻറ പ്രകടനമായിരുന്നു. മെസ്സിയും അൻസുഫാതിയും ഗ്രീസ്​മാനും ചേർന്ന്​ നടത്തിയ തുടരൻ ​ആക്രമണങ്ങളിൽ അരഡസൻ ഗോളെങ്കിലും വ​ഴങ്ങേണ്ടിയിരുന്ന ഡൈനാമോ വലക്കു മുന്നിൽ കോട്ടകെട്ടിയ കൗമാരക്കാരൻ കൈയടി നേടി. മത്സരത്തിൽ 2-1നായിരുന്നു ബാഴ്​സലോണയുടെ ജയം. അഞ്ചാംമിനിറ്റിൽ പെനാൽറ്റിയിലൂടെ മെസ്സി ആദ്യ ഗോൾ നേടി, രണ്ടാം പകുതിയിലെ 65ാം മിനിറ്റിൽ ​ഫാതി നൽകിയ ക്രോസിൽ ഹെഡ്​ഡറിലൂടെ ജെറാഡ്​ പിക്വെയാണ്​ രണ്ടാം ഗോൾ നേടിയത്​.

പ്രധാനപ്പെട്ട രണ്ടു​ ഗോൾകീപ്പർമാരും കോവിഡ് ബാധിച്ച്​ പുറത്തായതോടെയാണ്​ കൗമാരക്കാരന്​ അവസരം ലഭിച്ചത്​. കാൽമുട്ടിലെ പരിക്ക്​ ഭേദമായി തിരിച്ചെത്തിയ ബാഴ്​സലോണ ഗോളി ആന്ദ്രെ ടെർസ്​റ്റീഗനും മികച്ച ഫോമിലായിരുന്നു.

അതേസമയം, ഹ​​ംഗേറിയൻ ക്ലബ്​ ഫെറൻവറോസിക്കെതിരെ യുവൻറസ്​ 4-1ന്​ ജയിച്ചപ്പോൾ വില്ലനായത്​ മറ്റൊരു ഗോൾകീപ്പറായിരുന്നു. ഫെറൻവറോസി ഗോൾകീപ്പർ ഡെനസ്​ ഡിബസി​െൻറ വലിയ രണ്ടു​ പിഴവുകളായിരുന്നു രണ്ട്​ ഗോളിന്​ വഴിവെച്ചത്​. ക്രിസ്​റ്റ്യാനോ റൊണാൾഡോ പടനയിച്ച മത്സരത്തിൽ അൽവാരോ മൊറാറ്റ ഇരട്ട ഗോൾ നേടി (7, 60 മിനിറ്റുകൾ). പൗലോ ഡിബാലയുടെ വകയായിരുന്നു (70) മറ്റൊരു ഗോൾ. ഡിബാലയുടെ ടച്ച്​ എതിർടീം ഡിഫൻഡറുടെ കാലിൽ തട്ടി സെൽഫ്​ ഗോളായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Champions League 2020
Next Story