Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right'വാക്കൻഡ ഫോർ എവർ';...

'വാക്കൻഡ ഫോർ എവർ'; ചാഡ്​വിക്​ ബോസ്​മാൻ ഗോൾ നേട്ടം സമർപ്പിച്ച്​ ഒബമയങ്

text_fields
bookmark_border
വാക്കൻഡ ഫോർ എവർ; ചാഡ്​വിക്​ ബോസ്​മാൻ ഗോൾ നേട്ടം സമർപ്പിച്ച്​ ഒബമയങ്
cancel

ലണ്ടൻ: കഴിഞ്ഞ ദിവസം രാത്രിയാണ്​ ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ജേതാക്കളായ ലിവർപൂളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ആഴ്​സനൽ കമ്യൂണിറ്റി ഷീൽഡ്​ കിരീടം സ്വന്തമാക്കിയത്​.

വെംബ്ലി സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൻെറ 12ാം മിനിറ്റിൽ പിയറി ഒബമയങ്ങിൻെറ ഗോളിലൂടെ ആഴ്​സനലാണ്​ മുന്നി​െലത്തിയത്​. തൊട്ടു പിന്നാലെ വെള്ളിയാഴ്​ച അന്തരിച്ച 'ബ്ലാക്ക്​ പാന്തർ' സിനിമയിലെ നായകൻ ചാഡ്​വിക്​ ബോസ്​മാന്​ ആദരാഞ്​ജലികൾ അർപ്പിച്ച്​ ​ൈകകൾ കെട്ടിയാണ്​ ഗാബോൺ താരം ഗോൾനേട്ടം ആഘോഷിച്ചത്​.

എഫ്​.എ കപ്പ്​ ഒബമയങ്ങിൻെറ ഗോളും 'വാക്കൻഡ ഫോർ എവർ' ഗോൾ ആഘോഷവും തങ്ങളുടെ ട്വിറ്റർ ഹാൻഡ്​ലിലൂടെ പങ്കുവെച്ചു.

നിർണായക ഗോളിനൊപ്പം ആഴ്​സനിലിൻെറ ഷൂട്ടൗട്ടിലെ അവസാന കിക്കും ഒബമയങ്ങാണ്​ വലയിലാക്കിയത്​. അലക്​സിസ്​ സാഞ്ചസിനൊപ്പം വെംബ്ലി സ്​റ്റേഡിയത്തിൽ ആഴ്​സനലിൻെറ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനായി താരം മാറി. അഞ്ച്​ ഗോളുകൾ വീതമാണ്​ ഇരുവരും നേടിയത്​.

ആദ്യ പകുതിയിൽ ഗണ്ണേഴ്​സ്​ മുന്നിട്ടു നിന്നെങ്കിലും 77ാം മിനിറ്റിൽ ജപ്പാനീസ്​ താരം തകുമി മിനാമിനോയു​െട ഗോളിലൂടെ റെഡ്​സ്​ ഒപ്പമെത്തിയിരുന്നു. തുടർന്നാണ്​ മത്സര ഫലം നിശ്ചയിക്കാൻ ഷൂട്ടൗട്ട്​ വേണ്ടി വന്നത്​.

ലിവർപൂളിൻെറ കൗമാര താരം റയാൻ ബ്രൂസ്​റ്ററാണ്​ കിക്ക്​ പാഴാക്കിയത്​. ചെൽസിയെ കീഴടക്കി എഫ്​.എ കപ്പിൽ ജേതാക്കളായ ഗണ്ണേഴ്​സ്​ നാലാഴ്​ചകൾക്കുള്ളിൽ രണ്ടാമത്തെ കിരീടമാണ്​ അലമാരയിൽ എത്തിക്കുന്നത്​.

43 വയസുകാരനായിരുന്ന ബോസ്​മാൻ വയറ്റിൽ അർബുദം ബാധിച്ച്​ നാല് വര്‍ഷമായി ചികിത്സയിലായിരുന്നു. ലോസ് ഏയ്​ഞ്ചല്‍സിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. ​ടി.​വി സീ​രി​യ​ലു​ക​ളാ​യ 'തേ​ഡ്​ വാ​ച്ച്​', 'ലോ ​ആ​ൻ​ഡ്​​ ഓ​ർ​ഡ​ർ', 'ഇ.​ആ​ർ' എന്നിവ​യി​ലൂടെ അ​ഭി​ന​യ​ത്തി​ന്​ തു​ട​ക്ക​മി​ട്ട്​ അ​തി​വേ​ഗം ഹോ​ളി​വു​ഡും ക​ട​ന്ന്​ ലോ​ക​ത്തോ​ള​മു​യ​ർ​ന്ന താ​രം 2008 ലെ '​ദ എ​ക്​​സ്​​പ്ര​സി'​ലൂ​ടെ​യാ​ണ്​ സി​നി​മ​യി​ലെ​ത്തു​ന്ന​ത്.

അ​മേ​രി​ക്ക​​യെ എ​ന്നും വേ​ട്ട​യാ​ടി​യ വം​ശീ​യ അ​തി​രു​ക​ൾ ഭേ​ദി​ച്ച്​ തി​യ​റ്റ​റു​ക​ൾ കീ​ഴ​ട​ക്കി​യ ക​റു​ത്ത​വ​െൻറ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ ജ​യിം​സ്​ ബ്രൗ​ൺ, തു​ർ​ഗു​ഡ്​ മാ​ർ​ഷ​ൽ, ജാ​ക്കി റോ​ബി​ൻ​സ​ൺ എ​ന്നി​വ ബോ​സ്​​മാ​ൻ അ​ന​ശ്വ​ര​മാ​ക്കി.

ആ​ഫ്രി​ക്ക​ൻ സം​സ്​​കാ​ര​​ത്തി​െൻറ ആ​ഘോ​ഷ​മാ​യി 2018ൽ ​ലോ​കം മു​ഴു​ക്കെ റി​ലീ​സ്​ ചെ​യ്യ​പ്പെ​ട്ട ബ്ലാ​ക്​ പാ​ന്ത​ർ ​അ​തി​വേ​ഗം ബോ​ക്​​സ്​ ഓ​ഫി​സു​ക​ൾ കീ​ഴ​ട​ക്കി. മി​ക​ച്ച ചി​ത്രം ഉ​ൾ​പ്പെ​ടെ ആ​റ്​ ഓ​സ്​​ക​ർ നാ​മ​നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ ചിത്രം നേടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arsenalPierre-Emerick AubameyangChadwick Boseman
Next Story