Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഒബാമയാങ്​ വെടിക്കെട്ടിൽ ആഴ്​സണൽ
cancel

ഒബാമയാങ്​ വെടിക്കെട്ടിൽ ആഴ്​സണൽ

text_fields
bookmark_border

ലണ്ടൻ: തുടരെ ഗോളുകളുമായി പിയറി എമറിക്​ ഒബാമയാങ്​ എന്ന സൂപർ താരം തിളങ്ങിയ മത്സരത്തിൽ ഗണ്ണേഴ്​സിന്​ ജയം. ന്യൂകാസിലിനെതിരായ മത്സരമാണ്​ ഒബാമയെങ്​ മികവിൽ ആഴ്​സണൽ പിടിച്ചത്​. ഇതോടെ ആദ്യ 10ൽ ടീം തിരിച്ചെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു ഒബാമയെങ്​ ആദ്യ വെടി പൊട്ടിച്ചത്​. 50ാം മിനിറ്റിൽ ​ന്യൂകാസിൽ ഗോളി കാൾ ഡാർലോയെ വീഴ്​ത്തി ലക്ഷ്യം കണ്ട താരം 70ാം മിനിറ്റിൽ പിന്നെയും ലക്ഷ്യം കണ്ടു. അതിനിടെ സാകയിലൂടെ ലീഡുയർത്തിയിരുന്ന ഗണ്ണേഴ്​സിന്​ വിജയം തിരിച്ചുവരവിൽ നിർണായകമാകും.

ആസ്​റ്റൺ വില്ലയെ പിന്നിലാക്കി 10ാമതെത്തിയ ടീം നാലാമതുള്ള ലിവർപൂളുമായി ലീഡ്​ വ്യത്യാസം ഏഴായി ചുരുക്കി. ചാമ്പ്യൻസ്​ ലീഗ്​ യോഗ്യത ആദ്യ നാലു ​സ്​ഥാനക്കാർ​ക്കാണെന്നതിനാൽ പോരാട്ടം കനക്കും. ന്യൂകാസിൽ 15ാമതാണ്​.

18 കളികളിൽ 37 പോയിൻറുമായി മാഞ്ചസ്​റ്റർ യുനൈറ്റഡാണ്​ ഒന്നാമത്​. രണ്ടു പോയിൻറ്​ കുറവുമായി സിറ്റിയും ലെസ്​റ്ററും ഒപ്പമുണ്ട്​. 34 പോയിൻറാണ്​ ലിവർപൂൾ സമ്പാദ്യം. തുടക്കത്തിൽ വിജയ പരമ്പരയുമായി കരുത്തരെ ഞെട്ടിച്ച എവർടൺ, ടോട്ടൻഹാം ഹോട്​സ്​പറിനു പിറകിൽ ആറാമതാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Aubameyang At The Double As Arsenal Pile More Misery On Newcastle United
Next Story