
അത്ലറ്റികോ മഡ്രിഡ് ആശങ്കയിൽ; രണ്ടു താരങ്ങൾക്ക് കോവിഡ്
text_fields
മഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടങ്ങൾക്ക് നാളെ കിക്കോഫ് കുറിക്കാനിരിക്കെ അത്ലറ്റികോ മഡ്രിഡിെന ഞെട്ടിച്ച് രണ്ട് താരങ്ങൾക്ക് കോവിഡ് 19. ടീം പോർചുഗലിലേക്ക് പുറപ്പെടാൻ ഒരുങ്ങവെ ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് ടീം അംഗങ്ങളായ എയ്ഞ്ചൽ കൊറിയ, സിമെ വ്സാൽകോ എന്നിവർക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്.
ഞായറാഴ്ചയായിരുന്നു ഇവരുടെ പരിശോധനാ ഫലം പുറത്തു വന്നത്. ഇതോടെ, ഞായറാഴ്ചത്തെ പരിശീലനം നിർത്തിവെച്ച്, മറ്റു താരങ്ങളെയും ഒഫീഷ്യലുകളെയും വീണ്ടും പരിശോധന നടത്തി. രണ്ടാം പരിശോധനയിലും മറ്റു എല്ലവരുടെയും ഫലം നെഗറ്റീവാണ്. രോഗം സ്ഥിരീകരിച്ച ഇരു താരങ്ങളെയും ക്വാറൻറീൻ ചെയ്ത ശേഷം ടീം തിങ്കളാഴ്ച പരിശീലനം പുനരാരംഭിച്ചു.
ചൊവ്വാഴ്ച ടീം ലിസ്ബണിലേക്ക് യാത്രതിരിക്കും. ഇരുവരുടെയും ആരോഗ്യം തൃപ്തികരമാണെന്ന് ക്ലബ് മെഡിക്കൽ സംഘം അറിയിച്ചു. പ്രതിരോധ താരമായ വ്സാൽകോ പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്നു.
ബുധനാഴ്ചയാണ് ലിസ്ബനിൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് തുടക്കമാവുന്നത്. വ്യാഴാഴ്ച രാത്രി ജർമൻ ക്ലബ് ലീപ്സിഷിനെതിരെയാണ് അത്ലറ്റികോയുടെ ക്വാർട്ടർ ഫൈനൽ മത്സരം. കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി കർശന സുരക്ഷാനടപടികൾ സ്വീകരിക്കുന്നതിനിടെയാണ് ടീം സ്ക്വാഡിലെ രോഗബാധ. ടൂർണമെൻറിൽ പെങ്കടുക്കുന്ന മറ്റ് ടീം അംഗങ്ങൾക്കിടയിലൊന്നും കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
