Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകാലം സാക്ഷി, ചരിത്രം...

കാലം സാക്ഷി, ചരിത്രം സാക്ഷി; ലാലിഗ കിരീടം അത്​ലറ്റികോ മാഡ്രിഡിന്​

text_fields
bookmark_border
കാലം സാക്ഷി, ചരിത്രം സാക്ഷി; ലാലിഗ കിരീടം അത്​ലറ്റികോ മാഡ്രിഡിന്​
cancel

മാഡ്രിഡ്​: ബാഴ്​സലോണയുടേയും റയൽ മാഡ്രിഡി​േൻറയും ഇരു ധ്രുവങ്ങളിൽ കറങ്ങിയിരുന്ന സ്​പാനിഷ്​ ഫുട്​ബാൾ ലീഗിനെ അത്​ലറ്റികോ മാഡ്രിഡ് ഇടവേളക്ക്​ ശേഷം​ നെഞ്ചോടടക്കി. നിർണായകമായ സീസണിലെ അവസാന മത്സരത്തിൽ ഒരു ഗോളിന്​ പിന്നിൽ നിന്ന ശേഷം രണ്ടുഗോൾ തിരിച്ചടിച്ചായിരുന്നു അത്​ലറ്റികോ ആഹ്ലാദ നൃത്തം ചവിട്ടിയത്​. ഏഞ്ചൽ കൊറിയയും ലൂയിസ്​ സുവാരസുമാണ്​ അത്​ലറ്റികോക്കായി വജ്രത്തിളക്കമുള്ള ഗോളുകൾ കുറിച്ചത്​.

കരിം ബെൻസിമയുടെ ഇഞ്ച്വറി ഗോളിൽ വിയ്യാറയലിനെ മറികടന്നെങ്കിലും അത്​ലറ്റികോ വിജയിച്ചതോടെ അയൽക്കാരായ റയൽ മാഡ്രിഡി​െൻറ കിരീട സ്വപ്നം വീണുടഞ്ഞു. 2014ന്​ ശേഷം ഇതാദ്യമായാണ് അത്​ലറ്റികോയുടെ​ വാ​ൻ​ഡ മെ​ട്രോ പൊ​ളി​റ്റാ​നോ​ സ്​റ്റേഡിയത്തിൽ ലാലിഗ കിരീടത്തി​െൻറ ശോഭ പരക്കുന്നത്​​.


18ാം മിനുറ്റിൽ ഓസ്​കർ പിലാനോയിലൂടെ ഏവരെയും ഞെട്ടിച്ച്​ വ​യ്യ​ഡോ​ളി​ഡ്​ മുന്നിലെത്തിയെങ്കിലും മനസാന്നിധ്യം കൈവിടാതെ അത്​ലറ്റികോ കളം പിടിച്ചെടുക്കുകയായിരുന്നു. മത്സരം സമനിലയിൽ കലാശിച്ചാൽ പോലും റയൽ മാഡ്രിഡ്​ വിജയിച്ചാൽ കിരീടം നഷ്​ടമാകുമെന്നതിനാൽ ജയിക്കാനുറച്ചാണ്​ അത്​ലറ്റികോ കളിച്ചത്​.

ഇഞ്ചോടിഞ്ച്​ പോരാട്ടത്തിനൊടുവിൽ ലാലിഗ സീസണ്​ തിരശ്ശീല വീഴു​േമ്പാൾ അത്​ലറ്റികോക്ക്​ 86ഉം റയലിന്​ 84ഉം ബാഴ്​സലോണക്ക്​ 79ഉം പോയൻറാണുള്ളത്​. ഡിയഗോ സിമിയോണിയുടെ ശിക്ഷണത്തിൽ പുതുസീസൺ ഗംഭീരമായി തുടങ്ങിയ അത്​ലറ്റികോ കിരീടവഴിയിൽ കിതച്ചെങ്കിലും അവസാന ലാപ്പിൽ ഗംഭീരമായി ഓടിയാണ്​ കിരീടം ചുംബിച്ചത്​. മികച്ച ഫോമിലായിരുന്ന ബാഴ്​സലോണ അവസാന ലാപ്പിൽ കളിമറന്നതും അത്​ലറ്റികോക്ക്​ ഗുണകരമായി. എൽബറിനെ അ​േൻറയിൻ ഗ്രീസ്​മാ​െൻറ ഏകഗോളിൽ തോൽപ്പിച്ചാണ്​ ബാഴ്​സ സീസൺ അവസാനിപ്പിച്ചത്​​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Atletico Madridlaliga
News Summary - Atletico Madrid beats Valladolid 2-1 to claim title
Next Story