Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകൊ​ൽ​ക്ക​ത്ത...

കൊ​ൽ​ക്ക​ത്ത ഡ​ർ​ബി​യി​ൽ മോ​ഹ​ൻ ബ​ഗാ​ൻ തന്നെ, ഈ​സ്​​റ്റ്​ ബം​ഗാ​ളി​നെ തോ​ൽ​പി​ച്ചു (3–1)

text_fields
bookmark_border
കൊ​ൽ​ക്ക​ത്ത ഡ​ർ​ബി​യി​ൽ മോ​ഹ​ൻ ബ​ഗാ​ൻ തന്നെ, ഈ​സ്​​റ്റ്​ ബം​ഗാ​ളി​നെ തോ​ൽ​പി​ച്ചു (3–1)
cancel

പ​നാ​ജി: സീ​സ​ണി​ലെ ര​ണ്ടാം കൊ​ൽ​ക്ക​ത്ത ഡ​ർ​ബി​യി​ലും ഈ​സ്​​റ്റ്​ ബം​ഗാ​ളി​നെ മു​ട്ടു​കു​ത്തി​ച്ച്​ മോ​ഹ​ൻ ബ​ഗാ​ൻ. ഐ.​എ​സ്.​എ​ല്ലി​ല്‍ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ 3-1നാ​ണ്​ എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​‍െൻറ വി​ജ​യ​ക്കൊ​ടി. നേ​ര​ത്തെ, ആ​ദ്യം ന​ട​ന്ന ഡ​ർ​ബി​യി​ലും ജ​യം എ.​ടി.​കെ​ക്കാ​യി​രു​ന്നു.

15ാം മി​നി​റ്റി​ല്‍ റോ​യ് കൃ​ഷ്ണ​യി​ലൂ​ടെ എ.​ടി.​കെ​യാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. എ.​ടി.​കെ ബോ​ക്‌​സി​ല്‍നി​ന്ന് പ​ന്ത് ല​ഭി​ച്ച ടി​രി ന​ല്‍കി​യ ലോ​ങ് ബാ​ളി​ല്‍നി​ന്നാ​യി​രു​ന്നു എ.​ടി.​കെ​യു​ടെ ആ​ദ്യ ഗോ​ള്‍. ഓ​ഫ് സൈ​ഡ് കെ​ണി പൊ​ട്ടി​ച്ച് മു​ന്നോ​ട്ടു​ക​യ​റി​യ റോ​യ് കൃ​ഷ്ണ പ​ന്തു​മാ​യി ഒ​റ്റ​ക്കു മു​ന്നേ​റി ഈ​സ്​​റ്റ്​ ബം​ഗാ​ള്‍ പ്ര​തി​രോ​ധ​വും ഗോ​ള്‍ കീ​പ്പ​റേ​യും മ​റി​ക​ട​ന്ന് വ​ല​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ 41ാം മി​നി​റ്റി​ല്‍ ടി​രി​യു​ടെ സെ​ല്‍ഫ് ഗോ​ളി​ലാ​ണ് ഈ​സ്​​റ്റ്​ ബം​ഗാ​ള്‍ ഒ​പ്പ​മെ​ത്തി​യ​ത്.


എ​ന്നാ​ൽ, ഈ​സ്​​റ്റ്​ ബം​ഗാ​ളി​ന്​ ആ​ശ്വ​സി​ക്കാ​ൻ വ​ക​യു​ണ്ടാ​യി​ല്ല. 72ാം മി​നി​റ്റി​ല്‍ ഈ​സ്​​റ്റ്​ ബം​ഗാ​ള്‍ പ്ര​തി​രോ​ധ​ത്തി​‍െൻറ പി​ഴ​വി​ല്‍നി​ന്ന്​ റോ​യ്​ കൃ​ഷ്​​ണ​യും വി​ല്യം​സും (72) ചേ​ർ​ന്ന്​ പ​ന്ത്​ വ​ല​യി​ല്‍ എ​ത്തി​ച്ചു. 89ാം മി​നി​റ്റി​ല്‍ റോ​യ് കൃ​ഷ്ണ​യു​ടെ കോ​ര്‍ണ​റി​ല്‍നി​ന്ന് ഹാ​വി​യ​ര്‍ ഹെ​ര്‍ണാ​ണ്ട​സ് എ.​ടി.​കെ​യു​ടെ മൂ​ന്നാം ഗോ​ളും നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:East BengalATK Mohun Bagan
Next Story