Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ.​എ​ഫ്.​സി...

എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ബം​ഗ​ളൂ​രു​വി​നെ തോ​ൽ​പി​ച്ച്​ എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​ൻ

text_fields
bookmark_border
atk 18821
cancel

മാ​ലി: എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വി​ജ​യ​ത്തു​ട​ക്ക​വു​മാ​യി ഐ.​എ​സ്.​എ​ൽ ക​രു​ത്ത​രാ​യ എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​ൻ. മാ​ല​ദ്വീ​പി​ൽ ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ മ​റ്റൊ​രു ഇ​ന്ത്യ​ൻ ക്ല​ബാ​യ ബം​ഗ​ളൂ​രു എ​ഫ്.​സി​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ചാ​ണ്​ എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​ൻ വി​ജ​യ​ത്തു​ട​ക്ക​വു​മാ​യി കു​തി​ച്ച​ത്. ഗ്രൂ​പ്​ ഡി​യി​ൽ ഇ​രു​വ​ർ​ക്കു​മൊ​പ്പം ബം​ഗ്ലാ​ദേ​ശ്​ ക്ല​ബ്​ ബാ​ഷു​ൺ​ധാ​ര കി​ങ്​​സും മാ​ല​ദ്വീ​പ്​ ക്ല​ബ്​ മാ​സി​യ എ​ഫ്.​സി​യു​മു​ണ്ട്.

ഇ​ന്ത്യ​ൻ ക്ല​ബു​ക​ൾ ഏ​റ്റു​മു​ട്ടി​യ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ സു​നി​ൽ ഛേത്രി​യു​ടെ സം​ഘ​ത്തെ തി​രി​ച്ചു​വ​രാ​ൻ അ​നു​വ​ദി​ക്കാ​തെ​യാ​ണ്​ എ.​ടി.​കെ പൂ​ട്ടി​യ​ത്. ഇ​രു​പ​കു​തി​യു​മാ​യി ഓ​രോ ഗോ​ൾ വീ​തം നേ​ടി നീ​ല​പ്പ​ട​യു​ടെ ക​ഥ ക​ഴി​ച്ചു. 39ാം മി​നി​റ്റി​ൽ ക്യാ​പ്​​റ്റ​ൻ റോ​യ്​ കൃ​ഷ്​​ണ​യാ​ണ്​ എ.​ടി.​കെ​യു​ടെ ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. പി​ന്നാ​ലെ, ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ സു​ഭാ​ഷി​ഷ്​​​ ബോ​സും(46) ഗോ​ൾ നേ​ടി​യ​തോ​ടെ ​എ.​ടി.​കെ സേ​ഫ്​ സോ​ണി​ലാ​യി.

മൂ​ന്നു ത​വ​ണ ബം​ഗ​ളൂ​രു ഗോ​ളി​ന്​ അ​ടു​​ത്തെ​ത്തി​യെ​ങ്കി​ലും അ​മ​രീ​ന്ദ​ർ സി​ങ്ങി​െൻറ സേ​വു​ക​ൾ എ.​ടി.​കെ​ക്ക്​ തു​ണ​യാ​യി. ​​ഛേത്രി​ക്കൊ​പ്പം ക്ല​ബി​െൻറ മി​ന്നും താ​രം ക്ലി​റ്റ​ൺ സി​ൽ​വ​യാ​ണ്​ മു​ന്നേ​റ്റ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ടു ഗോ​ളി​ൽ​ മു​ന്നി​ലെ​ത്തി​യ​തോ​ടെ കൊ​ൽ​ക്ക​ത്ത ടീം ​പ്ര​തി​രോ​ധ​ത്തി​ലേ​ക്ക്​ ഉ​ൾ​വ​ലി​ഞ്ഞു.

സു​മി​ത്​ റാ​തി-​പ്രീ​തം കോ​ട്ട​ൽ-​സു​ഭാ​ഷി​ഷ്​ ബോ​സ്​ എ​ന്നി​വ​ർ ന​യി​ച്ച പ്ര​തി​രോ​ധം ത​ക​ർ​ക്കാ​ൻ ബം​ഗ​ളൂ​രു​വി​നാ​യി​ല്ല. മു​ന്നേ​റ്റം ക​ന​പ്പി​ക്കാ​ൻ ബം​ഗ​ളൂ​രു കോ​ച്ച്​ മാ​ർ​കോ പെ​സാ​യൗ​ളി ​േഛത്രി​യെ പി​ൻ​വ​ലി​ച്ച്​ മ​ല​യാ​ളി​താ​രം ലി​യോ​ൺ അ​ഗ​സ്​​റ്റി​നെ ഇ​റ​ക്കി​യെ​ങ്കി​ലും കാ​ര്യ​മു​ണ്ടാ​യി​ല്ല. ഇ​തോ​ടെ ബം​ഗ​ളൂ​രു​വി​നെ​തി​രാ​യ എ.​ടി.​കെ​യു​ടെ മേ​ധാ​വി​ത്തം തു​ട​രു​ക​യാ​ണ്.

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ 2019 സീ​സ​ൺ ​മു​ത​ൽ ബം​ഗ​ളൂ​രു​വി​ന്​ എ.​ടി.​കെ​യെ തോ​ൽ​പി​ക്കാ​നാ​യി​ട്ടി​ല്ല. മാ​ല​ദ്വീ​പ്​ ക്ല​ബ്​ മാ​സി​യ​യാ​ണ്​ അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ എ.​ടി.​കെ​യു​ടെ എ​തി​രാ​ളി.

ബാ​ഷു​ൺ​ധാ​ര കി​ങ്​​സു​മാ​യി​ട്ടാ​ണ്​ ബം​ഗ​ളൂ​രു​വി​െൻറ അ​ടു​ത്ത മ​ത്സ​രം. ഗ്രൂ​പ്​ ചാ​മ്പ്യ​ന്മാ​രാ​ണ്​ ഇ​ൻ​റ​ർ സോ​ൺ പ്ലേ ​ഓ​ഫ്​ സെ​മി​ഫൈ​ന​ലി​ൽ ഇ​ടം​പി​ടി​ക്കു​ക. ശ​നി​യാ​ഴ്​​ച​യാ​ണ്​ മ​ത്സ​ര​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afc cupATK mohun bagan
News Summary - ATK Mohan bagan beats Bangalore in the AFC Championship
Next Story