ഡബ്ൾ കിങ്ങാവാൻ അത്ലറ്റിക് ബിൽബാവോ
text_fieldsസെവിയ്യ: രണ്ടാഴ്ചയുടെ ഇടവേളയിൽ ഒരേ കിരീടത്തിൽ രണ്ടുവട്ടം മുത്തമിടാനുള്ള അപൂർവ ഭാഗ്യം കാത്ത് അത്ലറ്റിക് ബിൽബാവോ. കോപ ഡെൽ റേയിൽ (കിങ്സ് കപ്പ്) 14 ദിവസത്തെ ഇടവേളയിൽ അത്ലറ്റികോ രണ്ട് ഫൈനലിനായി കളത്തിലിറങ്ങും.
ആദ്യ അങ്കം ശനിയാഴ്ച രാത്രിയിൽ റയൽ സൊസീഡാഡിനെതിരെ. കോവിഡ് കാരണം മാറ്റിവെച്ച് 2020 സീസണിലെ ഫൈനൽ ഇന്ത്യൻ സമയം രാത്രി ഒന്നിന് സെവിയ്യയിലെ 'ലാ കാർതുയ' സ്റ്റേഡിയത്തിൽ നടക്കും. കഴിഞ്ഞ സീസണിെൻറ ഫൈനൽ ബാക്കിനിൽക്കെയാണ് 2021 കിങ്സ് കപ്പിലും അത്ലറ്റിക് ബിൽബാവോ ഫൈനലിൽ കടന്നത്. ഇതേ വേദിയിൽ 17ന് ബാഴ്സലോണക്കെതിരെയാണ് ആ മത്സരം.
ലോകഫുട്ബാളിൽതന്നെ ആദ്യമായാവും ഒരു ടീമിന് രണ്ട് സീസണിലെ ഫൈനൽ ഒന്നിച്ച് വരുന്നത്. 23 തവണ കിങ്സ് കപ്പ് കിരീടമണിഞ്ഞ അത്ലറ്റിക് ബിൽബാവോ, 1983-84 സീസണിലാണ് അവസാനമായി കപ്പ് നേടിയത്.
37വർഷത്തിനു ശേഷം ആദ്യ കിരീടത്തിന് ശ്രമിക്കവെ അവ രണ്ടും ഒരുമിച്ചെത്തിയ ആവേശത്തിലാണ് കോച്ച് മാഴ്സലീന്യോ ടോറലും സംഘവും. 1984നു ശേഷം നാലുതവണ ഫൈനലിലെത്തിയെങ്കിലും ബിൽബാവോ ഇതുവരെ കപ്പ് ജയിച്ചിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

