Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബെർഗാമോയുടെ...

ബെർഗാമോയുടെ കണ്ണീ​രൊപ്പാൻ

text_fields
bookmark_border
ബെർഗാമോയുടെ കണ്ണീ​രൊപ്പാൻ
cancel
camera_alt

അറ്റ്​ലാൻറ ടീം ലിസ്​ബണിൽ

ലിസ്​ബൺ: ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടർ ഫൈനലിലെ ആദ്യ മത്സരത്തിൽ ഇറ്റാലിയൻ ക്ലബ്​ അറ്റ്​ലാൻറയും ഫ്രഞ്ച്​ ജേതാക്കളായ പി.എസ്​.ജിയും തമ്മിലാണ്​ പോരാട്ടം. രാത്രി 12.30ന്​ സ്​പോർട്ടിങ്ങി​െൻറ വേദിയിലാണ്​ മത്സരം.

ഇറ്റലിയിൽ കോവിഡ്​ മരണനൃത്തമാടിയ മണ്ണിൽനിന്ന്​ വരുന്ന അറ്റ്​ലാൻറക്ക്​ ഒരു ലക്ഷ്യം മാത്രമേയുള്ളൂ. മൃതശരീരങ്ങൾ അട്ടിയിട്ട സൈനിക വാഹനങ്ങളുടെ സഞ്ചാരംകൊണ്ട്​ മൂന്നുമാസം മുമ്പ്​ ലോകത്തി​െൻറ കണ്ണീരായി മാറിയ ബെർഗാമോയുടെ വേദന മാറ്റണം.

കോവിഡിൽ ആറായിരം പേർ മരിച്ച കൊച്ചു പ്ര​വിശ്യയിൽ ചിരിയും കളിയും സന്തോഷവും തിരികെയെത്തിക്കാൻ ആകെയുള്ള വഴി അവരുടെ സ്വന്തം ക്ലബായ അറ്റ്​ലാൻറയുടെ ജയമാണ്​. എന്ത്​ വേദനയിലും അവർ ക്ലബി​െൻറ വിജയങ്ങ​െള നെഞ്ചേറ്റും.

ആ ചരിത്രമാണ്​, ചാമ്പ്യൻസ്​ ലീഗിലെ നിർണായക പോരാട്ടത്തിൽ അറ്റ്​ലാൻറയെ ഉത്തേജിപ്പിക്കുന്നത്​. ഫെ​ബ്രുവരി- മാർച്ചിൽ വലൻസിയക്കെതിരെ സാൻസിറോയിലും വലൻസിയയിലും നടന്ന പ്രീക്വാർട്ടർ മത്സരങ്ങൾ സ്​പെയിനിലും ഇറ്റലിയിലും രോഗവ്യാപനത്തിന്​ ഇടയാക്കിയെന്ന ആരോപണവുമുണ്ട്​.

ഇറ്റാലിയൻ സീരി 'എ'യിൽ മൂന്നാം സ്​ഥാനത്തുള്ള ടീമി​െൻറ പ്രധാനികൾ ഡുവാൻ സപാറ്റ, ലൂയിസ്​ മ്യൂരിയൽ, ജോസിഫ്​ ഇലിസിച്​ എന്നിവർതന്നെ.

ഫ്രഞ്ച്​ ചാമ്പ്യന്മാരായ പി.എസ്​.ജിയെ അട്ടിമറിക്കുകയെന്നത്​ വലി​യ വെല്ലുവിളിയുമാണ്​. നെയ്​മർ, എയ്​ഞ്ചൽ ഡി മരിയ, ഇകാർഡി എന്നിവരുടെ സംഘത്തിലേക്ക്​ പരിക്കേറ്റ്​ കെയ്​ലിയൻ എംബാപ്പെ തിരികെയെത്തുമോ എന്നതിനാണ്​ കാത്തിരിപ്പ്​.

കണങ്കാലിലെ പരിക്കു​ മാറി ശനിയാഴ്​ച പരിശീലനത്തിനിറങ്ങി എംബാപ്പെ അറ്റ്​ലാ​ൻറക്കെതിരെ കളത്തിലിറങ്ങുമെന്നുതന്നെയാണ്​ വാർത്തകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballpsgchampions leagueatalanta
Next Story