Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ്രീമിയർ ലീഗിൽ എന്തും...

പ്രീമിയർ ലീഗിൽ എന്തും സംഭവിക്കാം; ചാമ്പ്യന്മാരെ 7-2ന്​ തകർത്ത്​ ആസ്​റ്റൺ വില്ല

text_fields
bookmark_border
Aston Villa 7-2 Liverpool: Watkins and Grealish shock Premier League champions
cancel

ലണ്ടന്‍: ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ അങ്ങനെയാണ്​. അതികായകരെന്ന ​പേര്​ ചിലപ്പോൾ കടലാസിൽ മാത്രമാവും. ആരും ജയിക്കും. ഏതു വമ്പനും തോൽക്കും. ഇതുവരെ കിരീടം നേടാത്തവരും ചാമ്പ്യന്മാരായേക്കും. അതാണ്​ ഈ ഇംഗ്ലണ്ടിലെ ടീമുകളുടെ പ്രത്യേകത.

മാഞ്ചസ്​റ്റർ യുനൈറ്റഡ്​ ടോട്ടൻഹാമിനോട്​ 6-1ന്​ തോറ്റ വാർത്ത എത്തിയതിനു പിന്നാലെ, പ​േക്ഷ ഇങ്ങനെ ഒരു ട്വിസ്​റ്റ്​ കഴിഞ്ഞ ദിവസം ആരും പ്രതീക്ഷിച്ചതല്ല. ' കിരീടവും ചെ​ങ്കോലുമായി ' ആസ്​​റ്റൺ വില്ലയുടെ തട്ടകത്തിൽ എത്തിയ യുറുഗൻ ക്ലോപ്പും സംഘവും പെർഫെക്​ട്​ വിന്നിങ്ങുമായി കുതിക്കുമെന്ന്​ വിധി എഴുതിയവർക്ക്​ തെറ്റി. നാലാം മത്സരത്തിൽ ലിവർപൂൾ 'മനോഹരമായി' തോറ്റു. ഒന്നും രണ്ടും ഗോളിനല്ല.രണ്ടിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് യൂര്‍ഗന്‍ ക്ലോപ്പും സംഘവും തകര്‍ന്നടിഞ്ഞത്.


ഒല്ലി വാറ്റ്കിന്‍സി​െൻറ ഹാട്രിക്കും ജാക്ക് ഗ്രീലിഷി​െൻറ ഇരട്ടഗോളുമാണ് ലിവര്‍പൂളി​െൻറ കഥ കഴിച്ചത്. ജോൺ മക്ഗിന്‍, റോസ് ബാർക്​ലി എന്നിവരും സ്​കോർ ചെയ്​തതോടെ ലിവർപൂളിന്​ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയായി.

മുഹമ്മദ് സലാഹാണ് ലിവര്‍പൂളി​െൻറ രണ്ട് ഗോളുകളും നേടിയത്​. ഒരു ടീമിനെയും ചെറുതായി കാണരുതെന്ന വലിയ പാഠം ഇതോടെ ലിവർപൂൾ പഠിച്ചു. ലീഗില്‍ ആസ്റ്റണ്‍ വില്ലയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ഇതുവരെ ഒരു മത്സരവും അവർ പരാജയപ്പെട്ടിട്ടില്ല.


  • - 1953ന് ശേഷം ആദ്യമായിട്ടാണ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ ഒരു ടീം ഏഴ് ഗോളുകള്‍ വഴങ്ങുന്നത്.
  • -1962-36 സീസണിനു ശേഷം ആദ്യമായാണ്​ ആസ്​റ്റൺ വില്ല ആദ്യ മൂന്ന്​ മത്സരങ്ങൾ ജയിച്ച്​ പ്രീമിയർ ലീഗ്​ തുടങ്ങുന്നത്​
  • -1937-38 സീസണിനു ശേഷം ആദ്യമായാണ്​ ലിവർപൂൾ ആദ്യ നാലു മത്സരങ്ങളിൽ 11 ഗോളുകൾ വഴങ്ങുന്നത്​
  • - 2010നു ശേഷം ഒരു മത്സരത്തിൽ മൂന്ന്​ അസിസ്​റ്റ്​ നൽകുന്ന ആസ്​റ്റൺ വില്ല താരമായി ജാക്ക് ഗ്രീലിഷ്​

തോളിന് പരിക്കേറ്റ സ്ഥിരം ഗോള്‍ കീപ്പര്‍ അലിസണ്‍ ബെക്കറില്ലാതെയാണ് ലിവര്‍പൂള്‍ ഇറങ്ങിയത്. അതിന്​ ലിവർപൂൾ വലിയ വില​ കൊടുക്കേണ്ടി വന്നു. പകരമിറങ്ങിയ അഡ്രിയാ​െൻറ പിഴവിലാണ് ഗോള്‍വേട്ടയ്ക്ക് തുടക്കമായത്. നാലാം മിനിറ്റില്‍ തന്നെ വാറ്റ്കിന്‍സിനലൂടെ ആദ്യഗോള്‍ പിറന്നു. 22ാം മിനിറ്റില്‍ ലീഡ് രണ്ടായി. ഇതിനിടെ 33ാം മിനിറ്റില്‍ സലാ ഒരു ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍ 35, 39 മിനിറ്റുകളില്‍ നേടിയ ഗോളുകളോടെ വില്ല ആദ്യ പകുതിയില്‍ 4-1ന് മുന്നിൽ.


രണ്ടാം പകുതിയിലും നിർത്താനുള്ള ഭാവം ആസ്​റ്റൺ വില്ലക്കില്ലായിരുന്നു. അവര്‍ ആക്രമണം തുടർന്നു. 55ാം മിനിറ്റില്‍ വീണ്ടും ഗോള്‍. ഇതിനിടെ 60ാം മിനിര്‍ സലാഹി​െൻറ രണ്ടാം ഗോളും വന്നു. എന്നാല്‍ 66, 75 മിനിറ്റുകളില്‍ ഗ്രീലിഷ് നേടിയ ഗോള്‍ വില്ലക്ക് കൂറ്റന്‍ ജയം സമ്മാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:English Premier League
Next Story