ആഴ്സനലിനെ വീഴ്ത്തി വില്ല
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സനലിനെതിരെ ആസ്റ്റൻ വില്ലക്ക് ജയം. കിക്കോഫ് വിസിൽ മുഴങ്ങി 74ാം സെക്കൻഡിൽ ഒല്ലി വാറ്റ്കിൻസ് നേടിയ ഗോളിലാണ് വില്ല ആഴ്സനലിനെ പിടിച്ചുകെട്ടിയത്. പ്രതിരോധ നിരയിൽ സെഡ്രിക് സോറസിെൻറ മൈനസ് പാസായിരുന്നു വിധി നിർണയിച്ച ഗോളായത്. പന്ത് ഓടിയെടുത്ത ബെർട്രൻഡ് നൽകിയ ക്രോസ് വാറ്റ്കിൻസ് വലയിലാക്കി. കഴിഞ്ഞ ഓഫ് സീസണിൽ ആഴ്സനൽ വിറ്റ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസായിരുന്നു വില്ലയുടെ വല കാത്തത്. മിന്നുന്ന സേവുകളുമായി താരം വിജയത്തിൽ നിർണായക പങ്കുവഹിച്ചു. വില്ല (35) എട്ടും ആഴ്സനൽ (31) പത്തും സ്ഥാനത്താണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

