ഏഷ്യൻ കപ്പ് സന്നാഹം: കൊറിയക്കും ആസ്ട്രേലിയക്കും ജയം
text_fieldsദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിനുള്ള ഒരുക്കങ്ങൾക്ക് മികച്ച ജയത്തോടെ തുടക്കം കുറിച്ച് ദക്ഷിണ കൊറിയ. ദോഹയിലേക്ക് പുറപ്പെടും മുമ്പ് അബൂദബിയിൽ നടന്ന സന്നാഹ മത്സരത്തിൽ ഇറാഖിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ക്ലിൻസ്മാന്റെ ദക്ഷിണ കൊറിയ തോൽപിച്ചത്. കളിയുടെ 40ാം മിനിറ്റിൽ ലീ ജി സങ് വിജയ ഗോൾ നേടി.
മറ്റൊരു സന്നാഹ മത്സരത്തിൽ ആസ്ട്രേലിയ 2-0ത്തിന് ബഹ്റൈനെ വീഴ്ത്തി. അബൂദബിയിലെ ബനിയാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മിച്ചൽ ഡ്യൂക് ഓസീസിനായി ഒരു ഗോൾ നേടി. മറ്റൊന്നു സെൽഫ് ഗോളിലൂടെയും പിറന്നു.
അതിനിടെ, ഏഷ്യൻ കപ്പിനുള്ള ഇന്തോനേഷ്യ, സിറിയ, കിർഗിസ്താൻ ടീമുകൾ കൂടി കഴിഞ്ഞ ദിവസങ്ങളിൽ ഖത്തറിലെത്തി. സന്നാഹ മത്സരം പൂർത്തിയാക്കിയ മറ്റു ടീമുകൾ രണ്ടു ദിവസത്തിനുള്ളിൽ ഖത്തറിലെത്തും.

