ഏഷ്യൻ കപ്പ് അണ്ടർ 23 യോഗ്യത റൗണ്ട്; കുവൈത്ത് ഇന്ന് ഇറാഖിനെതിരെ
text_fieldsകുവൈത്ത് സിറ്റി: ഏഷ്യൻ കപ്പ് അണ്ടർ 23 യോഗ്യത റൗണ്ടിലെ ഗ്രൂപ് എഫിൽ ഒന്നാമതെത്താനുള്ള പോരാട്ടത്തിൽ ചൊവ്വാഴ്ച കുവൈത്ത് ഇറാഖിനെ നേരിടും. ഈസ്റ്റ് തിമൂറിനെയും മെക്കാവുവിനെയും തോൽപിച്ച ഇരു ടീമുകൾക്കും ആറ് പോയന്റ് വീതമാണുള്ളത്. എന്നാൽ, ഗോൾ ശരാശരിയിൽ ഇറാഖാണ് മുന്നിൽ.
ഇറാഖ് രണ്ട് കളികളിൽ 19 ഗോൾ അടിച്ചുകൂട്ടിയപ്പോൾ, കുവൈത്ത് ഏഴ് പ്രാവശ്യം എതിർവല കുലുക്കി. രണ്ട് കളികളും തോറ്റ ഈസ്റ്റ് തിമൂറിനും മെക്കാവുവിനും ഇതുവരെ ഒരു ഗോൾ പോലും നേടാനായിട്ടില്ല. ചൊവ്വാഴ്ച ഈ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നുണ്ട്. അവസാന മത്സരത്തിൽ കുവൈത്ത് മെക്കാവുവിനെ മൂന്ന് ഗോളിനാണ് പരാജയപ്പെടുത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

