ഏഷ്യൻ കപ്പ് യോഗ്യത; ഛേത്രി പുറത്ത്; സനാൻ സാധ്യത സംഘത്തിൽ
text_fieldsസനാൻ
ന്യൂഡൽഹി: ബംഗ്ലാദേശിനെതിരെ നവംബർ 18ന് ധാക്കയിൽ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിനുള്ള 23 അംഗ ഇന്ത്യൻ സാധ്യത ടീമിനെ പരിശീലകൻ ഖാലിദ് ജമീൽ പ്രഖ്യാപിച്ചു. വെറ്ററൻ താരവും മുൻ നായകനുമായ സുനിൽ ഛേത്രിയെയും മലയാളി മിഡ്ഫീൽഡർ സഹൽ അബ്ദുൽ സമദിനെയും പരിഗണിച്ചില്ല.
അണ്ടർ 23 അന്താരാഷ്ട്ര ഇന്ത്യൻ ടീം സ്ട്രൈക്കറും മലപ്പുറം മഞ്ചേരി കാരകുന്ന് സ്വദേശിയുമായ മുഹമ്മദ് സനാനെ സംഘത്തിലുൾപ്പെടുത്തിയിട്ടുണ്ട്. വിങ്ങർ ആഷിഖ് കുരുണിയൻ, ഡിഫൻഡർ മുഹമ്മദ് ഉവൈസ് എന്നിവരാണ് മറ്റു മലയാളികൾ.
സാധ്യത ടീം: ഗോൾകീപ്പർമാർ- ഗുർപ്രീത് സിങ് സന്ധു, ഹൃത്വിക് തിവാരി, സാഹിൽ. ഡിഫൻഡർമാർ -ആകാശ് മിശ്ര, അൻവർ അലി, ബികാഷ് യുംനം, മിങ്തൻമാവിയ റാൾട്ടെ, മുഹമ്മദ് ഉവൈസ്, പരംവീർ, രാഹുൽ ഭേക്കെ, സന്ദേശ് ജിങ്കാൻ. മിഡ്ഫീൽഡർമാർ- ആഷിക് കുരുണിയൻ, ബ്രിസൺ ഫെർണാണ്ടസ്, ലാൽറെംതുലുവാംഗ ഫനായി, മക്കാർട്ടൺ ലൂയിസ് നിക്സൺ, മഹേഷ് സിങ് നൗറെം, നിഖിൽ പ്രഭു, സുരേഷ് സിങ് വാങ്ജാം. ഫോർവേഡുകൾ: ഇർഫാൻ യാദ്വാദ്, ലാലിയൻസുവാല ചാങ്‌തെ, മുഹമ്മദ് സനൻ, റഹീം അലി, വിക്രം പ്രതാപ് സിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

