ഏഷ്യൻ കപ്പ് യോഗ്യത; ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ
text_fieldsഇന്ത്യൻ താരങ്ങൾ പരിശീലനത്തിൽ
ഷില്ലോങ്: 2027ലെ എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മൂന്നാം റൗണ്ടിൽ ഇന്ത്യക്ക് ചൊവ്വാഴ്ച ആദ്യ മത്സരം. ഷില്ലോങ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ബംഗ്ലാദേശാണ് സുനിൽ ഛേത്രിയുടെയും സംഘത്തിന്റെയും എതിരാളികൾ.
കഴിഞ്ഞയാഴ്ച മാലദ്വീപിനെതിരെ നടന്ന സൗഹൃദ മത്സരം മറുപടിയില്ലാത്ത മൂന്ന് ഗോളിന് ജയിച്ചതിന്റെ ആവേശത്തിലാണ് ആതിഥേയർ ഇറങ്ങുന്നത്.
ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 126ലും ബംഗ്ലാദേശ് 185ലുമാണ്. ഹോങ്കോങ്, സിംഗപ്പൂർ ടീമുകൾകൂടി അടങ്ങിയ ഗ്രൂപ് സിയിലാണ് ഇന്ത്യ. ഹോം, എവേ അടിസ്ഥാനത്തിൽ ആറ് മത്സരങ്ങൾ വീതം കളിച്ച് പോയന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തെത്തുന്ന ടീമിനാണ് ഏഷ്യൻ കപ്പ് യോഗ്യത ലഭിക്കുക.

