Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഏ​ഷ്യ​ൻ ക​പ്പ്​...

ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ; ഒ​മാ​ൻ-​ചൈ​ന സൗ​ഹൃ​ദമ​ത്സ​രം നാ​ളെ

text_fields
bookmark_border
ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ; ഒ​മാ​ൻ-​ചൈ​ന സൗ​ഹൃ​ദമ​ത്സ​രം നാ​ളെ
cancel
camera_alt

ഒ​മാ​ൻ ഫു​ട്​​ബാ​ൾ ടീം ​അം​ഗ​ങ്ങ​ൾ യു.​എ.​ഇ​യി​ൽ പ​രി​ശീ​ല​ന​ത്തി​ൽ

മ​സ്​​ക​ത്ത്​: ജ​നു​വ​രി​യി​ൽ ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്​ മു​​ന്നോ​ടി​യാ​യു​ള്ള ​ ആ​ദ്യ അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നാ​യി ഒ​മാ​ൻ വെ​ള്ളി​യാ​ഴ്ച​യി​റ​ങ്ങും. അ​ബൂ​ദ​ബി​യി​ലെ ബ​നി യാ​സ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ വൈ​കീ​ട്ട്​ 7.15ന്​ ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ചൈ​ന​യാ​ണ്​ എ​തി​രാ​ളി​ക​ൾ. ഏ​ഷ്യ​ൻ ക​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു.​എ.​ഇ​യി​ൽ വി​ദേ​ശ ക്യാ​മ്പി​ലാ​ണ്​ നി​ല​വി​ൽ റെ​ഡ്​​വാ​രി​യേ​ഴ്​​സ്.

ജ​നു​വ​രി ആ​റി​ന്​ യു.​എ.​ഇ​ക്കെ​തി​രെ​യും​ സൗ​ഹൃ​ദ മ​ത്സ​രം ക​ളി​ക്കും. ഇ​തി​നു​​ശേ​ഷം ആ​ഭ്യ​ന്ത​ര സ​ന്നാ​ഹ സെ​ഷ​നു​ക​ളി​ലേ​ക്ക് ടീം ​മ​ട​ങ്ങും. സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്​​സി​ൽ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ആ​ഭ്യ​ന്ത​ര ക്യാ​മ്പി​നു​ ശേ​ഷ​മാ​ണ്​ ടീം ​യു.​എ.​ഇ​യി​ൽ എ​ത്തി​യ​ത്​. കോ​ച്ച്​ ബ്രാ​ങ്കോ ഇ​വാ​ൻ​കോ​വി​ക്കി​ന്റെ ​മേ​ൽ​നോ​ട്ട​ത്തി​ൽ ​ ഊ​ർ​ജി​ത പ​രി​ശീ​ല​ന​മാ​ണ്​ ടീം ​യു.​എ.​ഇ​യി​ൽ ന​ട​ത്തി വ​രു​ന്ന​ത്. ക്യാ​മ്പി​നു​ശേ​ഷം ജ​നു​വ​രി 12 മു​ത​ൽ ഫെ​ബ്രു​വ​രി 10 വ​രെ ന​ട​ക്കു​ന്ന എ.​എ​ഫ്‌.​സി ഏ​ഷ്യ​ൻ ക​പ്പി​ൽ പ​​​ങ്കെ​ടു​ക്കാ​ൻ​ ഒ​മാ​ൻ ഖ​ത്ത​റി​ലേ​ക്കു​ തി​രി​ക്കും. ഏ​ഷ്യ​ൻ ക​പ്പ്​ ഗ്രൂ​പ്​ എ​ഫി​ൽ ഒ​മാ​ന്‍റെ കൂ​ടെ സൗ​ദി അ​റേ​ബ്യ, താ​യ്‌​ല​ൻ​ഡ്, കി​ർ​ഗി​സ്താ​ൻ എ​ന്നീ ടീ​മു​ക​ളാ​ണു​ള്ള​ത്. ആ​ദ്യ മ​ത്സ​രം ജ​നു​വ​രി 16ന്​ ​ശ​ക്​​ത​രാ​യ സൗ​ദ്യ അ​റേ​ബ്യ​ക്കെ​തി​രെ​യാ​ണ്. 21ന്​ ​താ​യ്​​ല​ന്‍റു​മാ​യും 25ന്​ ​കി​ർ​ഗി​സ്താ​നു​മാ​യും ഏ​റ്റു​മു​ട്ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FootballAsian CupChinaFriendly MatchOman
News Summary - Asian Cup Football; Oman-China friendly match tomorrow
Next Story