Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഏഷ്യൻ കപ്പ്:...

ഏഷ്യൻ കപ്പ്: ആസ്ട്രേലിയയെ ആദ്യ പകുതിയിൽ സമനിലയിൽ പൂട്ടി ഇന്ത്യ

text_fields
bookmark_border
ഏഷ്യൻ കപ്പ്: ആസ്ട്രേലിയയെ ആദ്യ പകുതിയിൽ സമനിലയിൽ പൂട്ടി ഇന്ത്യ
cancel

ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിൽ കരുത്തരായ ആസ്ട്രേലിയയെ ആദ്യ പകുതിയിൽ ഗോൾ രഹിത സമനിലയിൽ പൂട്ടി ഇന്ത്യ. ലോ​ക​ക​പ്പി​ന്​ വേ​ദി​യാ​യ ഖത്തറിലെ ​അ​ഹ​മ്മ​ദ്​ ബി​ൻ അ​ലി സ്​​റ്റേ​ഡി​യ​ത്തി​ൽ നടന്ന മത്സരത്തിൽ കളിയുടെ നിയന്ത്രണം പൂർണമായും ഓസീസിന് തന്നെയായിരുന്നെങ്കിലും 45 മിനിറ്റും ഗോളടിക്കാതെ പ്രതിരോധം തീർത്ത ഇന്ത്യയുടെ പ്രകടനം പ്രതീക്ഷക്ക് വകയുള്ളതായിരുന്നു.

സു​നി​ൽ ഛേത്രി, ലി​യാ​ൻ​സു​വാ​ല ചാ​ങ്​​തേ, സു​രേ​ഷ്​ സി​ങ്, മാൻവീർ എന്നിവരാണ് ഇന്ത്യയുടെ മുന്നേറ്റ നിരയെ നയിച്ചത്. മി​ച്ച​ൽ ഡ്യൂ​ക്, ക്രെ​യ്​​ഗ്​ ഗു​ഡ്​​വി​ൻ, മാ​ർ​ട്ടി​ൻ ബോ​യ​ൽ, മെറ്റ്കാഫ് എന്നിവരടങ്ങിയ ആസ്ട്രേലിയൻ മുന്നേറ്റ നിര നിരന്തരം ഇന്ത്യൻ ഗോൾ മുഖത്ത് പ്രഹരിച്ചെങ്കിലും ഗോളൊഴിഞ്ഞു പോകുകയായിരുന്നു.

സോ​ക്ക​റൂ​സിന്റെ നിരന്തര ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ പ്രതിരോധ ഭടന്മാരാ‍യ രാഹുൽ ഭേക്കെയും സന്ദേശ് ജിങ്കാനും നിഖിൽ പൂജാരിയും സുബാഷിഷ് ബോസും ഗോൾ കീപ്പർ ഗുർപ്രീതി സിങ് സന്ദുവുമെല്ലാം ഏറെ പാടുപ്പെട്ടു.

ഫി​ഫ റാ​ങ്കി​ങ്ങി​ൽ 25ാം സ്​​ഥാ​ന​ത്തു​ള്ള ആ​സ്​​ട്രേ​ലി​യ​യുമായി 94ാം സ്​​ഥാ​ന​ത്തു​ള്ള ഇ​ന്ത്യക്ക് മുഴുവൻ സമയം ഗോളടിക്കാതെ പിടിച്ചു നിർത്താനായാൽ തന്നെ അത് ചരിത്രമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian Cup FootballIndiaAustralia
News Summary - Asian Cup Football: India tied Australia in the first half
Next Story