Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസോക്കറൂസിനെ...

സോക്കറൂസിനെ വിറപ്പിച്ച്​ ഇന്ത്യ; രണ്ടാം പകുതിയിലെ രണ്ട്​ ഗോളിൽ കീഴടങ്ങി

text_fields
bookmark_border
സോക്കറൂസിനെ വിറപ്പിച്ച്​ ഇന്ത്യ; രണ്ടാം പകുതിയിലെ രണ്ട്​ ഗോളിൽ കീഴടങ്ങി
cancel

ദോഹ: ആർത്തിരമ്പിയ ഗാലറിക്കു നടുവിൽ, കരുത്തരായ എതിരാളികളുടെ വെല്ലുവിളികളെ രണ്ടു​ ഗോളിൽ പിടിച്ചുകെട്ടി ഏഷ്യൻ ഫുട്​ബാൾ വേദിയിൽ ഇന്ത്യയുടെ ധീരോദാത്തമായ പ്രകടനം.

ഏഷ്യൻ കപ്പ്​ ഗ്രൂപ്പ്​ ‘ബി’യിൽ തങ്ങളുടെ ആദ്യമത്സരത്തിനിറങ്ങിയ ഇന്ത്യക്ക്​ ലോകറാങ്കിങ്ങിൽ തങ്ങളേക്കാൾ ഏറെ മുന്നിലുള്ള സോക്കറൂസിനെതിരെ ഈ ഫലം തന്നെ മികവിൻെറ സൂചികയായി അടയാളപ്പെടുത്തും. ഗോൾരഹിതാമായി പിരിഞ്ഞ ഒന്നാം പകുതിക്കു ശേഷം, കളിയുടെ 50, 73മിനിറ്റുകളിലായിരുന്നു ആസ്​ട്രേലിയയുടെ ഗോളുകൾ.

പൂർണസമയവും മൂഴവൻ മികവോടെ പ്രതിരോധം കാത്ത താരങ്ങൾക്കു സംഭവിച്ച വീഴ്​ചയിൽ 50ാം മിനിറ്റിൽ ജാക്​സൻ ഇർവിൻ ആദ്യ ഗോൾ നേടി. പകരാക്കാരാനായിറങ്ങിയ ജോർഡൻ ബോസ്​ 73ാം മിനിറ്റിൽ രണ്ടാം ഗോളും നേടി സോക്കറൂസിന്​ ആദ്യ ജയം സമ്മാനിച്ചു.

സ്​കോർ ബോർഡിലെ ഫലത്തിൽ ഇന്ത്യ തോറ്റുവെങ്കിലും, കളിമികവിലും ആരാധക ഹൃദയങ്ങളിലും ഇടം നേടുന്ന പ്രകടനവുമായാണ്​ സുനിൽ ഛേത്രിയും സംഘവും ലോകകപ്പ്​ വേദിയായ അഹമ്മദ്​ ബിൻ അലി സ്​റ്റേഡിയത്തിലെ ആദ്യ അങ്കം പൂർത്തിയാക്കി മടങ്ങുന്നത്​. ഗോൾ കീപ്പർ ഗുർപ്രീത്​ സിങ്​ മുതൽ സന്ദേശ്​ ജിങ്കാൻ, സുഭാഷിഷ്​, രാഹുൽ ഭേകെ, ദീപക്​ താങ്ക്​റി തുങ്ങിയ താരങ്ങളെല്ലാം പ്രതിരോധക്കരുത്തിൽ ഒന്നിനൊന്ന്​ മിന്നും പ്രകടനം കാഴ്​ചവെച്ചു. 18ന്​ ഉസ്​ബെകിസ്​താനെതിരെ ഇതേ വേദിയിലാണ്​ ഇന്ത്യയുടെ രണ്ടാം അങ്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian Cup FootballIndiaAustralia
News Summary - Asian Cup Football: India lost against Australia
Next Story