Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഏ​ഷ്യ​ൻ ക​പ്പ്​...

ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ: സൂ​പ്പ​ർ​ഫാ​ൻ മ​ത്സ​ര​വു​മാ​യി എ.​എ​ഫ്.​സി

text_fields
bookmark_border
ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ: സൂ​പ്പ​ർ​ഫാ​ൻ മ​ത്സ​ര​വു​മാ​യി എ.​എ​ഫ്.​സി
cancel

ദോ​ഹ: ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ളി​ലേ​ക്കു​ള്ള കാ​ത്തി​രി​പ്പ്​ മൂ​ന്നു​മാ​സ​​ത്തി​ലെ​ത്തി​യ​തോ​ടെ, ​വ​ൻ​ക​ര​യി​ലെ ആ​രാ​ധ​ക​ർ​ക്കാ​യി സൂ​പ്പ​ർ ഫാ​ൻ മ​ത്സ​ര​വു​മാ​യി ഏ​ഷ്യ​ൻ ഫു​ട്​​ബാ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ. 2024 ജ​നു​വ​രി 12ന്​ ​കി​ക്കോ​ഫ്​ കു​റി​ക്കു​ന്ന ഏ​ഷ്യ​ൻ ക​പ്പി​ലേ​ക്ക് ഇ​നി​യു​ള്ള​ത്​​ 91 ദി​വ​സം മാ​ത്രം.

ആ​കാം​ക്ഷ​യു​ടെ ദി​ന​ങ്ങ​ൾ അ​രി​കി​ലെ​ത്ത​വെ, വ​ൻ​ക​ര​യി​ലെ ഫു​ട്​​ബാ​ൾ ആ​രാ​ധ​ക​ർ​ക്ക്​ ഏ​റ്റ​വും മി​ക​ച്ച ആ​രാ​ധ​ക​നി​മി​ഷം ഒ​പ്പി​യെ​ടു​ത്ത്​ എ.​എ​ഫ്.​സി മ​ത്സ​ര​ത്തി​ൽ പ​ങ്കാ​ളി​യാ​കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണ്​ സം​ഘാ​ട​ക​ർ. ത​ങ്ങ​ളു​ടെ ഇ​ഷ്​​ട ടീ​മി​നു​ള്ള പി​ന്തു​ണ​ക്കു​ന്ന ആ​രാ​ധ​ക ആ​വേ​ശ​ത്തി​ന്റെ ഒ​രു മി​നി​റ്റ്​ ദൈ​ർ​ഘ്യ​മു​ള്ള വി​ഡി​യോ എ.​എ​ഫ്.​സി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്​​ത്​ ഏ​ഷ്യ​യി​ലെ​യും ലോ​ക​ത്തി​ന്റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലെ​യും ആ​രാ​ധ​ക​ർ​ക്ക്​ മ​ത്സ​ര​ത്തി​ൽ പ​ങ്കാ​ളി​യാ​കാ​വു​ന്ന​താ​ണ്.

ത​ങ്ങ​ളു​ടെ ടീ​മി​നോ​ടും ഫു​ട്​​ബാ​ളി​നോ​ടു​മു​ള്ള ആ​വേ​ശം പ്ര​ക​ട​മാ​ക്കു​ന്ന വി​ഡി​യോ പ​ങ്കു​വെ​ച്ച്​ ആ​ർ​ക്കും പ​ങ്കാ​ളി​യാ​കാം. ഒ​ക്​​ടേ​ബ​ർ 26വ​രെ​യാ​ണ്​ വി​ഡി​യോ അ​പ്​​ലോ​ഡ്​ ചെ​യ്യാ​നു​ള്ള കാ​ലാ​വ​ധി. തു​ട​ർ​ന്ന്​ എ.​എ​ഫ്.​സി​യു​ടെ വി​ദ​ഗ്​​ധ ജ​ഡ്​​ജി​ങ്​ പാ​ന​ൽ തി​ര​ഞ്ഞെ​ടു​ക്കു​ന്ന 48 വി​ഡി​യോ​ക​ൾ സൂ​പ്പ​ർ ഫാ​ൻ മ​ത്സ​ര​ത്തി​ന്റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ ഇ​ടം​നേ​ടും. ഒാ​രോ രാ​ജ്യ​ത്തി​ന്റെ​യും ര​ണ്ട്​ വി​ഡി​യോ എ​ന്ന നി​ല​യി​ലാ​ണ്​ വോ​ട്ടി​ങ്ങി​ന്​ പ​രി​ഗ​ണി​ക്കു​ന്ന​ത്.

ന​വം​ബ​ർ ഏ​ഴി​ന്​ തു​ട​ങ്ങി 24വ​രെ നീ​ളു​ന്ന കാ​ല​യ​ള​വി​ൽ ആ​രാ​ധ​ക​ർ​ക്ക്​ വോ​ട്ടു​ചെ​യ്​​ത്​ ഇ​ഷ്ട​മു​ള്ള വി​ഡി​യോ തി​ര​ഞ്ഞെ​ടു​ക്കാം. ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട്​ നേ​ടു​ന്ന വി​ഡി​യോ ഉ​ട​മ​യെ ​േഗ്ലാ​ബ​ൽ വി​ന്ന​ർ ആ​യി പ്ര​ഖ്യാ​പി​ക്കും.

സൂ​പ്പ​ർ ഫാ​ൻ വി​ജ​യി​ക​ൾ​ക്കും വോ​​ട്ടെ​ടു​പ്പ്​-​ക്വി​സ്​ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​മാ​യി ഏ​ഷ്യ​ൻ ക​പ്പ്​ മാ​ച്ച്​ ടി​ക്ക​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ്​ സ​മ്മാ​നം. േഗ്ലാ​ബ​ൽ വി​ന്ന​ർ​ക്ക്​ ര​ണ്ടു ഗ്രൂ​പ്​ റൗ​ണ്ട്​ മാ​ച്ച്​ ടി​ക്ക​റ്റും ദോ​ഹ​യി​ലേ​ക്കും തി​രി​കെ​യു​മു​ള്ള വി​മാ​ന ടി​ക്ക​റ്റ്, നാ​ലു​ദി​വ​സ​ത്തെ ഹോ​ട്ട​ൽ താ​മ​സം എ​ന്നി​വ സ​മ്മാ​ന​മാ​യി ന​ൽ​കും.

വോ​ട്ടി​ങ്ങി​ലും ക്വി​സ്​ മ​ത്സ​ര​ത്തി​ലും വി​ജ​യി​ക​ളാ​കു​ന്ന പ​ത്തു​പേ​ർ​ക്കാ​യി വ്യ​ത്യ​സ്​​ത സ​മ്മാ​ന​ങ്ങ​ൾ കാ​ത്തി​രി​ക്കു​ന്നു. ഒ​ന്നാം സ​മ്മാ​നം ഫൈ​ന​ലി​നു​ള്ള മാ​ച്ച്​ ടി​ക്ക​റ്റും വി​മാ​ന, താ​മ​സ സൗ​ക​ര്യ​ങ്ങ​ളും. മാ​ച്ച്​ ബാ​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ സ​മ്മാ​ന​ങ്ങ​ൾ തു​ട​ർ സ്​​ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക്​ ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Asian Cup Football-AFC with Superfan Match
Next Story