ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഫൈനൽ: ആദ്യപാദം ഇന്ന്
text_fieldsയോകോഹാമ (ജപ്പാൻ): 2005ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മൂന്ന് ഗോളിന് പിന്നിലായശേഷം പെനാൽറ്റി ഷൂട്ടൗട്ടിൽ എ.സി മിലാനെ തോൽപിച്ച ആവേശകരമായ ചരിത്രമുണ്ട് ലിവർപൂളിന്. അന്ന് ലിവർപൂളിനൊപ്പമുണ്ടായിരുന്ന ആസ്ട്രേലിയക്കാരൻ ഹാരി കെവലും മിലാന്റെ എക്കാലത്തെയും മികച്ച താരമായ അർജന്റീന സൂപ്പർസ്റ്റാർ ഹെർനാൻ ക്രെസ്പോയും വീണ്ടും ഏറ്റുമുട്ടുകയാണ്. ഇത്തവണ പരിശീലക റോളിലാണെന്നുമാത്രം.
ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ ഒന്നാംപാദത്തിൽ ക്രെസ്പോ പരിശീലിപ്പിക്കുന്ന യു.എ.ഇ ക്ലബ് അൽഐനും കെവലിന്റെ യോകോഹാമ എഫ്. മറിനോസും ശനിയാഴ്ച കൊമ്പുകോർക്കും. 2002ലെ ലോകകപ്പ് ഫൈനലിന് വേദിയായ നിസാൻ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം 3.30നാണ് മത്സരം. ഈ മാസം 25ന് അൽഐനിലാണ് അവസാന പാദ ഫൈനൽ. കിരീടം നേടുന്ന ടീം ലോക ക്ലബ് ചാമ്പ്യൻഷിപ്പിൽ ഏഷ്യയെ പ്രതിനിധാനംചെയ്യും.

