
അടിതെറ്റി ലിവർപൂൾ; കമ്യൂണിറ്റി ഷീൽഡ് കിരീടം ആഴ്സണലിന്
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിെൻറ കർട്ടൺ റൈസറായ കമ്യൂണിറ്റി ഷീൽഡ് കിരീടം ആഴ്സണലിന്. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പ്രീമിയർ ലീഗ് ജേതാക്കളായ ലിവർപൂളിെന 5-4ന് ഷൂട്ടൗട്ടിൽ കീഴടക്കിയാണ് എഫ്.എ കപ്പ് വിജയികളായ ആഴ്സണൽ കിരീടത്തിൽ മുത്തമിട്ടത്. ലിവർപൂളിെൻറ കൗമാരതാരം ബ്രൂസ്റ്ററിെൻറ കിക്കാണ് പാഴായത്.
ഇരുടീമുകളും തുടക്കം മുതൽ ആക്രമിച്ചുകളിക്കാനാണ് ശ്രദ്ധിച്ചത്. 12ാം മിനിറ്റിൽ സൂപ്പർതാരം പിയറി ഒബമയാങ്ങിെൻറ മിന്നും ഗോളിൽ മുന്നിലെത്തിയ ആഴ്സണലിനെ 73ാം മിനിറ്റിൽ തകുമി മിനമിനോയുടെ ഗോളിൽ ലിവർപൂൾ തളച്ചിരുന്നു. കോവിഡ് കാരണം അധിക സമയമില്ലാതെ മത്സരം നേരെ ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.
പന്ത് കൈവശം വെക്കുന്നതിലും അവസരം തുറക്കുന്നതിലും മുന്നിട്ടുനിന്നെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകളാണ് ലിവർപൂളിന് വിനയായത്. ചെൽസിയെ കീഴടക്കി എഫ്.എ കപ്പിൽ മുത്തമിട്ട ആഴ്സണലിന് നാലാഴ്ചകൾക്ക് ശേഷം വീണ്ടുമൊരു കിരീടം ലഭിച്ചത് കോച്ച് മൈക്കൽ അർേടറ്റക്ക് ഇരട്ടിമധുരമായി.
