Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബാൾ പൊസിഷൻ 19% മാത്രം;...

ബാൾ പൊസിഷൻ 19% മാത്രം; നാണക്കേടുമായി ആഴ്​സനൽ, തൂക്കിയടിച്ച്​ മാഞ്ചസ്റ്റർ സിറ്റി

text_fields
bookmark_border
ബാൾ പൊസിഷൻ 19% മാത്രം; നാണക്കേടുമായി ആഴ്​സനൽ, തൂക്കിയടിച്ച്​ മാഞ്ചസ്റ്റർ സിറ്റി
cancel

ലണ്ടൻ: ബാൾ പൊസിഷൻ 19% മാത്രം. കളിയിൽ എതിർ ഗോൾമുഖത്തേക്കുള്ള ഷോട്ടുകൾ ഒന്നുമാത്രം. ഗോളിലേക്കുള്ള ഷോട്ടുകൾ പൂജ്യം. ആകെ പാസുകൾ 179, ഒരു ചുവപ്പ്​ കാർഡ്​, ഒരു കോർണർ പോലും നേടിയെടുത്തില്ല... മാഞ്ചസ്റ്റർ സിറ്റിയുമായി ഇത്തിഹാദിൽ കൊമ്പുകോർക്കാനിറങ്ങിയ ആഴ്​സനലിന്‍റെ മാച്ച്​ സ്റ്റാറ്റിറ്റിക്​സ്​ നോക്കിയാൽ ആരും ഒന്ന്​ മൂക്കത്ത്​ വിരൽ വെക്കും. എതിരില്ലാത്ത അഞ്ചുഗോളിന്​ സിറ്റിക്ക്​ മുന്നിൽ തകർന്ന ആഴ്​സനലിന്‍റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്​. പോയന്‍റ്​ പട്ടികയിൽ അവസാന സ്ഥാനത്താണ്​ ആഴ്​സനൽ.


മത്സരത്തിന്‍റെ ഏഴാം മിനിറ്റിൽ തന്നെ ഇൽകയ്​ ഗുൻഡോഗന്‍റെ ഗോളിൽ സിറ്റി മുന്നിലെത്തിയിരുന്നു. 12ാം മിനിറ്റിൽ ഫെറൻ ടോറസ്​ ലീഡുയർത്തി. 35ാം മിനിറ്റിൽ ഷാക്ക ചുവപ്പ്​ കാർഡ്​ കണ്ട്​ പുറത്തുപോകുകയും ചെയ്​തതോടെ ആഴ്​സനലിന്‍റെ വിധി തീരുമാനമായിരുന്നു. 43ാം മിനിറ്റിൽ ഗബ്രിയേൽ ജീസസ്​, 53ാം മിനിറ്റിൽ റോഡ്രി എന്നിവരും സിറ്റിക്കായി ഗോൾകുറിച്ചു. 84ാം മിനിറ്റിൽ രണ്ടാംഗോളുമായി ഫെറൻ ടോറസാണ്​ ഗോൾ പട്ടിക പൂർത്തിയാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arsenalepl 2021
News Summary - arsenal thrashed - Premier League result,
Next Story