Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കയ് ഹവെർട്സിന് കല്യാണം; വധു പ്രശസ്‍ത മോഡൽ

text_fields
bookmark_border
Kai Havertz, Sophia Weber
cancel
camera_alt

കയ് ഹവെർട്സും സോഫിയ വെബറും വിവാഹ ചടങ്ങിനിടെ

മ്യൂണിക്ക്: ജർമനിയുടെയും ആഴ്സനലിന്റെയും മുന്നേറ്റ നിര താരം കയ് ഹവെർട്സ് വിവാഹിതനായി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പ​ങ്കെടുത്ത ചടങ്ങിൽ കഴിഞ്ഞ ദിവസമായിരുന്നു കല്യാണം. ​പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ സോഫിയ വെബറാണ് വധു.

25കാരനായ ഹവെർട്സും സോഫിയയും ഒരേ പ്രദേശത്തുകാരാണ്. വർഷങ്ങളായി അടുപ്പത്തിലായിരുന്ന ഇരുവരും ഇക്കുറി യൂറോ കപ്പിനുശേഷം വിവാഹിതരാവാൻ നേരത്തേ തീരുമാനിച്ചിരുന്നു. ആതിഥേയരായ ജർമനി യൂറോ കപ്പിൽ ക്വാർട്ടർ ഫൈനലിൽ സ്​പെയിനിനോട് തോറ്റ് പുറത്താവുകയായിരുന്നു.


സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള സോഫിയയെ ഇൻസ്റ്റഗ്രാമിൽ അഞ്ചുലക്ഷത്തിലേറെ പേർ പിന്തുടരുന്നുണ്ട്. വിവാഹദിനത്തിലെ ഫോട്ടോകൾ ‘എക്കാലത്തേക്കും’ എന്ന അടിക്കുറിപ്പിൽ സോഫിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സഹതാരങ്ങളും സുഹൃത്തുക്കളും ആരാധകരുമൊക്കെ ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്. തോമസ് മ്യൂളർ, ഡെക്‍ലാൻ റൈസ്, ടോണി റൂഡിഗർ, ക്രിസ്റ്റ്യൻ പുലിസിച്ച്, അലക്സ് സിൻചെ​ങ്കോ, മാർട്ടിൻ ഒഡെഗാഡ്, മാസൺ മൗണ്ട് തുടങ്ങിയവർ ആശംസ നേർന്നവരിൽപെടും.

കഴിഞ്ഞ സീസണിലാണ് ചെൽസിയിൽനിന്ന് ഹവെർട്സ് ആഴ്സനലിലെത്തിയത്. സീസണിൽ പുതിയ ക്ലബിനുവേണ്ടി 13 ഗോളുകൾ നേടിയ താരം ഏഴു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Arsenal star Kai Havertz marries stunning Wag Sophia Weber
Next Story