പകവീട്ടാൻ ബ്രസീൽ; അർജന്റീനയുമായി ലോകകപ്പ് യോഗ്യത റൗണ്ട് പോരാട്ടം അടുത്ത മാസം
text_fieldsബ്രസീലിയ: കോപ അമേരിക്ക ഫൈനലിൽ ബ്രസീലിനെ തറപറ്റിച്ച് പതിറ്റാണ്ടുകൾ നീണ്ട ട്രോഫി വരൾച്ചക്ക് അർജന്റീന അറുതി വരുത്തിയിരുന്നു. എയ്ഞ്ചൽ ഡിമരിയ നേടിയ ഗോളിന്റെ ബലത്തിലാണ് മെസ്സിയും സംഘവും കോപ്പയിൽ ജേതാക്കളായത്. എന്നാൽ അടുത്തിടെ സമാപിച്ച ഒളിമ്പിക്സിൽ ജേതാക്കളായി ബ്രസീൽ തങ്ങളുടെ മാറ്റ് ഒട്ടും കുറഞ്ഞുപോയിട്ടില്ലെന്ന് തെളിയിച്ചു.
കോപ ഫൈനലിലേറ്റ തോൽവിക്ക് പകരം വീട്ടാൻ ഏതായാലും ബ്രസീലിന് സാധിച്ചിരുന്നില്ല. അർജന്റീനക്ക് ഒളിമ്പിക്സിൽ ഗ്രൂപ് ഘട്ടം കടക്കാൻ സാധിക്കാെത വന്നതോടെയായിരുന്നു അത്. എന്നാൽ അടുത്ത മാസം നടക്കാൻ പോകുന്ന ലോകകപ്പ് യോഗ്യത റൗണ്ട് പോരാട്ടത്തിൽ ഇരു ടീമുകളും വീണ്ടും മുഖാമുഖമെത്തുകയാണ്. സെപ്റ്റംബർ ആറിനാണ് ബ്രസീൽ-അർജന്റീന പോരാട്ടം.
സെപ്റ്റംബറിൽ എവേ മത്സരം കളിക്കുേമ്പാൾ നവംബറിൽ സ്വന്തം മണ്ണിലാണ് അർജന്റീന ബ്രസീലിനെ നേരിടുന്നത്. അടുത്ത മാസം നടക്കുന്ന മറ്റ് ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങളിൽ വെനിസ്വലേയും ബൊളീവിയയുമാണ് അർജന്റീനയുടെ എതിരാളികൾ. സെപ്റ്റംബർ മൂന്നിന് ചിലിയും സെപ്റ്റംബർ 10ന് പെറുവുമാണ് ബ്രസീലിന്റെ എതിരാളി.
18 പോയിന്റുമായി ബ്രസീലാണ് നിലവിൽ ലാറ്റിനമേരിക്കയിൽ ഒന്നാമത്. 12 പോയിന്റുമായി അർജന്റീനയാണ് രണ്ടാമത്.

