അർജന്‍റീന-ബ്രസീൽ മത്സരം ഗോൾരഹിത സമനിലയിൽ
text_fieldsലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്‍റീന-ബ്രസീൽ മത്സരം ഗോൾരഹിത സമനിലയിൽ. ലോകഫുട്ബാളിലെ കരുത്തർ തമ്മിലുള്ള മത്സരം ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കണ്ടതെങ്കിലും ഗോൾ മാത്രം അകന്നുനിന്നു.
ബ്രസീൽ നേരത്തെ തന്നെ യോഗ്യത ഉറപ്പിച്ചതാണ്. എങ്കിലും ബുധനാഴ്ച ചിലെ ഇക്വഡോറിനോട് തോറ്റതോടെ അർജന്‍റീനയും ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പിച്ചു. നേരിട്ട് യോഗ്യത നേടാനായി ഇക്വഡോർ, കൊളംബിയ, പെറു എന്നീ ടീമുകൾ കഠിനമായ പരിശ്രമത്തിലാണ്.
സൂപ്പർ താരം നെയ്മറില്ലാതെയാണ് ബ്രസീൽ ഇറങ്ങിയത്. തുടയെല്ലിന് പരിക്കേറ്റതിനാലാണ് നെയ്മർ മത്സരത്തിൽ നിന്ന് വിട്ടു നിന്നത്. അർജന്‍റീനയുടെ പൗളോ ഡിബാലയും കളിച്ചില്ല.
അവസാന നിമിഷങ്ങളിൽ ഗോളിനായി ലയണൽ മെസി കിണഞ്ഞ് ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. 41 ഫൗളുകളാണ് കളിയിലുണ്ടായത്. ഏഴ് മഞ്ഞക്കാർഡുകളും റഫറിക്ക് പുറത്തെടുക്കേണ്ടിവന്നു.
13 മത്സരങ്ങളിൽ നിന്ന് 35 പോയിന്‍റുമായി ബ്രസീലാണ് മേഖലയിൽ ഒന്നാമത്. 29 പോയിന്‍റുമായി അർജന്‍റീന രണ്ടാമതാണ്. 14മത്സരങ്ങളിൽ നിന്ന് 23പോയിന്‍റുമായി ഇക്വഡോർ മൂന്നാം സ്ഥാനത്തും 14 മത്സരങ്ങളിൽ നിന്ന് 17 പോയിന്‍റുമായി കൊളംബിയ നാലാം സ്ഥാനത്തുമാണ്. 17 പോയിന്‍റുമായി പെറു അഞ്ചാം സ്ഥാനത്തുണ്ട്. നാലു മത്സരങ്ങൾ ശേഷിക്കേയാണ് അർജന്‍റീന യോഗ്യത സ്വന്തമാക്കിയത്.

