തെക്കനമേരിക്കൻ യോഗ്യത റൗണ്ട്: അർജൻറീന ബൊളീവിയൻ മലമുകളിൽ
text_fieldsലാ പാസ്: തെക്കനമേരിക്കൻ യോഗ്യത റൗണ്ടിൽ ഇന്ന് രാത്രിയിൽ വീണ്ടും ഉഗ്രപോരാട്ടങ്ങൾ. ആദ്യ റൗണ്ടിൽ ഒരു ഗോളിൽ രക്ഷപ്പെട്ട അർജൻറീന ലാ പാസിലെ ഹൈ ആൾറ്റിറ്റ്യൂഡിലെ കളിയിടത്തിൽ ബൊളീവിയയെ നേരിടും.
ആദ്യമത്സരത്തിൽ എക്വഡോറിനെതിരെ ഒരു ഗോളിനാണ് അർജൻറീന ജയിച്ചത്. ഇന്ത്യൻ സമയം രാത്രി 1.30നാണ് മത്സരം.
െബാളീവിയക്കെതിരെ അഞ്ചു ഗോൾ ജയത്തോടെ തുടങ്ങിയ ബ്രസീൽ പെറുവിനെ നേരിടും. ബുധനാഴ്ച പുലർച്ചെ 5.30നാണ് കളി. എക്വഡോർ -ഉറുഗ്വായെയും (2.30), ചിലി കൊളംബിയയെയും (6.00) നേരിടും.
സമുദ്ര നിരപ്പിൽനിന്നു 3600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലാ പാസിലെ സ്റ്റേഡിയം എതിരാളികൾക്ക് പേടിസ്വപ്നമാണ്. 2009ൽ ഇതേ വേദിയിലായിരുന്നു ബൊളീവിയ അർജൻറീനയെ 6-1ന് അട്ടിമറിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

