അർജന്റീന താരം പസ്തോരെ ഖത്തർ സ്പോർട്സ് ക്ലബിൽ
text_fieldsഖത്തർ സ്പോർട്സ് ക്ലബുമായി കരാറൊപ്പിട്ട ഹാവിയർ പസ്തോരെ പുതിയ ടീമിന്റെ ജഴ്സിയുമായി ഫോട്ടോക്ക് പോസ് ചെയ്യുന്നു
ദോഹ: അർജന്റീനയുടെ ഇന്റർനാഷനൽ താരം ഹാവിയർ പസ്തോരെ ഇനി ഖത്തർ സ്റ്റാർസ് ലീഗിൽ (ക്യൂ.എസ്.എൽ) ബൂട്ടുകെട്ടും. ലീഗിൽ ഖത്തർ സ്പോർട്സ് ക്ലബ് (ഖത്തർ എസ്.സി) ആണ് പസ്തോരെയെ തങ്ങളുടെ അണിയിലെത്തിച്ചത്. സ്പാനിഷ് ലാ ലീഗ ക്ലബായ എൽക്കെയിൽനിന്നാണ് 33കാരനായ അറ്റാക്കിങ് മിഡ്ഫീൽഡർ ഖത്തർ എസ്.സിയിലേക്ക് കൂടുമാറിയത്.
2010 മുതൽ 2017 വരെയുള്ള കാലയളവിൽ അർജന്റീന ദേശീയ ടീമിനുവേണ്ടി 29 മത്സരങ്ങളിൽ പസ്തോരെ കളത്തിലിറങ്ങിയിട്ടുണ്ട്. അർജന്റീനക്കുവേണ്ടി രണ്ടു ഗോളും നേടി. അർജന്റീനയിലെ ടാലെറെസ്, ഹുറാകാൻ ക്ലബുകൾക്ക് കളിച്ചുതുടങ്ങിയശേഷം 2009ൽ സീരീ എ ടീമായ പാലെർമോയിലൂടെയാണ് യൂറോപ്പിലേക്കുള്ള വരവ്.
2011 മുതൽ 2018 വരെ ഫ്രഞ്ച് ലീഗിലെ കരുത്തരായ പാരിസ് സെന്റ് ജെർമെയ്ന്റെ മുന്നണിപ്പോരാളിയായിരുന്നു. പി.എസ്.ജിക്കുവേണ്ടി 186 കളികളിൽനിന്ന് 29 ഗോളുകൾ നേടിയിട്ടുണ്ട്. പിന്നീട് മൂന്നു സീസണിൽ ഇറ്റലിയിലെ പ്രബലരായ എ.എസ്. റോമക്കുവേണ്ടി ബൂട്ടണിഞ്ഞു. 2021ലാണ് എൽക്കെയിലേക്ക് മാറിയത്. ക്യു.എസ്.എല്ലിൽ 13 പോയന്റുമായി നാലാം സ്ഥാനത്താണിപ്പോൾ ഖത്തർ എസ്.സി. സീസണിൽ എട്ടു കളികളിൽ മൂന്നു ജയവും ഒരു സമനിലയും മൂന്നു തോൽവിയും ഉൾപ്പെടെയാണിത്. ഖത്തർ എസ്.സിയിൽ ഏഴാം നമ്പർ ജഴ്സിയിലായിരിക്കും സൂപ്പർ താരം കളത്തിലിറങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

