ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ഡിബാലയെ തിരിച്ചുവിളിച്ച് അർജൻറീന
text_fieldsഡിബാല മെസ്സിക്കൊപ്പം
ബ്വേനസ് എയ്റിസ്: രണ്ടു വർഷത്തിനിടെ പൗലോ ഡിബാല ആദ്യമായി അർജൻറീന ടീമിൽ. അടുത്തമാസം നടക്കുന്ന മൂന്ന് ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിലാണ് കോച്ച് ലയണൽ സ്കലോണി യുവൻറസ് താരത്തെ ഉൾപ്പെടുത്തിയത്. 2019 കോപ അമേരിക്കയിലാണ് ഡിബാല അവസാനമായി ദേശീയ ജഴ്സിയിൽ ഇറങ്ങിയത്. പരിക്കേറ്റ സെർജിയോ അഗ്യൂറോ ടീമിലില്ല. ആറു കളികളിൽ 12 പോയൻറുമായി തെക്കേ അമേരിക്കൻ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തുള്ള അർജൻറീനക്ക് വെനിസ്വേല, ബ്രസീൽ, ബൊളീവിയ എന്നിവരാണ് എതിരാളികൾ.
ടീം: ഗോൾകീപ്പർമാർ: ഫ്രാങ്കോ അർമാനി, എമിലിയാനോ മാർട്ടിനെസ്, ജെർനിമോ റുള്ളി. ഡിഫൻഡർമാർ: ഗോൺസാലോ മോണ്ടിയാൽ, മാർകോസ് അക്യൂന, നാഹ്വൽ മൊളീന, ക്രിസ്റ്റ്യൻ റൊമേറോ, നികോളാസ് ഒട്ടമെൻഡി, യുവാൻ ഫൊയ്ത്, ലൂകാസ് ക്വാർട്ട, ജെർമൻ പെസെല്ല, ലിസാൻഡ്രോ മാർട്ടിനെസ്, നികോളാസ് ടാഗ്ലിയാഫികോ. മിഡ്ഫീൽഡർമാർ: റോഡ്രിഗോ ഡിപോൾ, ലിയാൻഡ്രോ പെരഡസ്, ജിയോവാനി ലോ സെൽസോ, എസക്വീൽ പലാഷ്യോസ്, ഗൈഡോ റോഡ്രിഗ്വസ്, നികോളാസ് ഡോമിൻഗ്വസ്, എമിലിയാനോ ബ്യൂവൻഡ, അലെയാന്ദ്രോ ഗോമസ്. ഫോർവേഡുകൾ: ലയണൽ മെസ്സി, എയ്ഞ്ചൽ ഡിമരിയ, ലൗതാരോ മാർട്ടിനെസ്, നികോളാസ് ഗോൺസാലസ്, എയ്ഞ്ചൽ കൊറിയ, പൗലോ ഡിബാല, ജൂലിയൻ അൽവാരസ്, യോക്വിൻ കൊറിയ.

