Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോസ്റ്റാറിക്കക്കെതിരെ അർജന്‍റീന ഒരു ഗോളിനു പിന്നിൽ

text_fields
bookmark_border
കോസ്റ്റാറിക്കക്കെതിരെ അർജന്‍റീന ഒരു ഗോളിനു പിന്നിൽ
cancel

രാജ്യാന്തര സൗഹൃദ മത്സരത്തിൽ കോസ്റ്റാറിക്കക്കെതിരെ ലോക ചാമ്പ്യന്മാരായ അർജന്‍റീന പിന്നിൽ. 1-0 എന്ന സ്കോറിലാണ് മത്സരം ഇടവേളക്ക് പിരിഞ്ഞത്. 34ാം മിനിറ്റിൽ മാൻഫ്രഡ് ഉഗാൾഡെയാണ് കോസ്റ്റാറിക്കക്കായി ഗോൾ നേടിയത്.

ബോക്സിന്‍റെ മധ്യത്തിൽനിന്നുള്ള താരത്തിന്‍റെ ഇടങ്കാൽ ഷോട്ടാണ് വലയിലെത്തിയത്. പന്ത് കൈവശം വെക്കുന്നതിലും ഷോട്ടുകളിലും അർജന്‍റീന ബഹുദൂരം മുന്നിലാണെങ്കിലും കോസ്റ്റാറിക കിട്ടിയ അവസരം മുതലെടുക്കുകയായിരുന്നു. സൂപ്പർതാരം ല‍യണൽ മെസ്സിയില്ലാതെയാണ് അർജന്‍റീന രണ്ടാം സൗഹൃദ മത്സരത്തിനിറങ്ങുന്നത്.

കഴിഞ്ഞദിവസം എൽ സാൽവദോറിനെ 3-0ന് നീലക്കുപ്പായക്കാർ പരാജയപ്പെടുത്തിയിരുന്നു. എയ്ഞ്ചൽ ഡി മരിയയാണ് ടീമിനെ നയിക്കുന്നത്. ജൂലിയൻ അൽവാരസ്, ഗർണാച്ചോ, എൻസോ ഫെർണാഡസ്, മൊളീന തുടങ്ങിയ താരങ്ങളെല്ലാം പ്ലെയിങ് ഇലവനിൽ ഇടംനേടിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Argentina one goal behind against Costa Rica
Next Story