Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സി മാജിക്, രണ്ടാം...

മെസ്സി മാജിക്, രണ്ടാം മിനിറ്റിൽ ഗോൾ; ആസ്ട്രേലിയയെ വീഴ്ത്തി അർജന്‍റീന (0-2)

text_fields
bookmark_border
മെസ്സി മാജിക്, രണ്ടാം മിനിറ്റിൽ ഗോൾ; ആസ്ട്രേലിയയെ വീഴ്ത്തി അർജന്‍റീന (0-2)
cancel

ആസ്ട്രേലിയക്കെതിരായ സൗഹൃദ മത്സരത്തിൽ ലോക ചാമ്പ്യന്മാർക്ക് ജയം. ഏകപക്ഷീയമായ രണ്ടു ഗോളിനാണ് അർജന്‍റീന ഓസീസ് സംഘത്തെ വീഴ്ത്തിയത്.

സൂപ്പർതാരം ലയണൽ മെസ്സിയും ജെർമൻ പെസല്ലയുമാണ് ഗോൾ നേടിയത്. ബെയ്ജിങ് വർക്കേഴ്സ് സ്റ്റേഡിയത്തിൽ കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ സൂപ്പർതാരം ലയണൽ മെസ്സിയുടെ മാജിക് ഗോളിലൂടെ അർജന്‍റീന മുന്നിലെത്തി. എൻസോ ഫെർണാണ്ടസിന്‍റെ പാസ് സ്വീകരിച്ച മെസ്സി ബോക്സിനു പുറത്തുനിന്ന് ഒരു ഇടങ്കാൽ ഷോട്ടിലൂടെ പന്ത് മനോഹരമായി വലയിലെത്തിച്ചു.

ആസ്ട്രേലിയൻ പ്രതിരോധ താരങ്ങൾക്കിടയിലൂടെ ഗോളിയെയും കീഴ്പ്പെടുത്തി പന്ത് പോസ്റ്റിന്‍റെ ഇടതുമൂലയിലാണ് പതിച്ചത്. രണ്ടാംപകുതിയിൽ 68ാം മിനിറ്റിൽ അർജന്‍റീന ലീഡ് ഉയർത്തി. റൊഡ്രിഗോ ഡി പോളിന്‍റെ അസിസ്റ്റിൽനിന്നാണ് പെസല്ല വല കുലുക്കിയത്. പന്തടക്കത്തിലും പാസ്സിങ്ങിലും അർജന്‍റീന തന്നെയായിരുന്നു മുമ്പിൽ. അർജന്‍റീന കുപ്പായത്തിൽ ഇനിയൊരു ലോകകപ്പിനില്ലെന്ന് മെസ്സി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ഫ്രഞ്ച് ക്ലബ് പി.എസ്.ജി വിട്ട മെസ്സിയുടെ അടുത്ത തട്ടകം അമേരിക്കൻ ലീഗിലെ ഇന്റർ മിയാമിയാണ്. ജൂൺ 19ന് ജകാർത്തയിൽ ഇന്തോനേഷ്യക്കെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:argentinaLionel Messi
News Summary - Argentina lead against Australia
Next Story