Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകേരളത്തിലേക്കല്ല;...

കേരളത്തിലേക്കല്ല; മെസ്സിയും സംഘവും ചൈനയിലേക്കും ഖത്തറിലേക്കുമെന്ന് അർജന്റീന മാധ്യമങ്ങൾ

text_fields
bookmark_border
കേരളത്തിലേക്കല്ല; മെസ്സിയും സംഘവും ചൈനയിലേക്കും ഖത്തറിലേക്കുമെന്ന് അർജന്റീന മാധ്യമങ്ങൾ
cancel

ദോഹ: ലോകകിരീടം ചൂടിയ ഖത്തറിന്റെ മണ്ണിൽ പന്തു തട്ടാനായി ലയണൽ മെസ്സിയും സംഘവും വീണ്ടുമെത്തുമോ..​? തെക്കനമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിന്നും 2026 ഫിഫ ലോകകപ്പിലേക്ക് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞ അർജന്റീനയുടെ ഈ വർഷാവസാനത്തെ സൗഹൃദ മത്സര ഷെഡ്യൂളിൽ ഖത്തറും ഉണ്ടെന്ന് അർജന്റീനയിലെയും തെക്കനമേരിക്കയിലെയും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾ പൂർത്തിയായതിനു പിന്നാലെ, ആഫ്രിക്ക, ഏഷ്യൻ വൻകരകളിൽ സൗഹൃദ മത്സരങ്ങൾ കളിക്കാനെത്തുന്ന ലയണൽമെസ്സിയും സംഘവും നവംബറിൽ ഖത്തറിൽ കളിക്കുമെന്നാണ് വാർത്തകൾ. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇതുവരെ പുറത്തുവന്നില്ലെങ്കിലും ടീമുമായി ബന്ധപ്പെട്ട പ്രമുഖ മാധ്യമപ്രവർത്തകരും, വിവിധ സ്പാനിഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.

ലോകചാമ്പ്യന്മാർ ഈ വർഷം ഒക്ടോബറിൽ കേരളത്തിൽ കളിക്കാൻ എത്തുമെന്ന സംസ്ഥാന കായിക മന്ത്രിയുടെ പ്രസ്താവനകൾക്കിടയിലാണ് ​അർജന്റീന ടീമിന്റെ സൗഹൃദ ടൂർ സംബന്ധിച്ച് പുതിയ വാർത്തകൾ വരുന്നത്. ഇന്ത്യയിലേക്കുള്ള യാത്ര സംബന്ധിച്ച് വാർത്തകളൊന്നും ഇവർ പങ്കുവെക്കുന്നുമില്ല.

നവംബറിൽ അംഗോളയിലും, ഖത്തറിലുമായി അർജന്റീന രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് ടീമുമായി അടുത്ത ബന്ധമുള്ള മാധ്യമ പ്രവർത്തകൻ ഗാസ്റ്റൻ എഡുൽ ‘എക്സ്’ പ്ലാറ്റ്ഫോമിൽ കുറിച്ചു. അർജന്റീന മാധ്യമമായ ‘മുൻഡോആൽബിസിലെസ്റ്റെ’യും മെസ്സിപ്പടയുടെ ഖത്തറിലേക്കുള്ള വരവ് റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിലായി നാല് സൗഹൃദ മത്സരങ്ങൾ ആഫ്രിക്ക, ഏഷ്യൻ രാജ്യങ്ങളിലായി നടക്കുമെന്നാണ് റിപ്പോർട്ട്. അംഗോളയുടെ 50ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് നവംബറിൽ ടീം അവിടെ സൗഹൃദ മത്സരത്തിനിറങ്ങുന്നത്. നവംബറിൽ തന്നെ ഖത്തറിലും കളിക്കുമെന്നും, ഇതിന് സാധ്യത കൂടുതലാണെന്നും എഡുൽ റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബറിൽ ചൈനയിൽ രണ്ട് സൗഹൃദ മത്സരങ്ങൾ സംബന്ധിച്ച ചർച്ച സജീവമാണെന്നും ഇദ്ദേഹം പറഞ്ഞു.

ഈ വർഷം സെപ്റ്റംബറോടെ തെക്കനമേരിക്കൻ യോഗ്യതാ മത്സരങ്ങൾ അവസാനിക്കും. തുടർന്ന്, ലോകകപ്പ് തയാറെടുപ്പ് എന്ന നിലയിലാണ് ദേശീയ ടീം സൗഹൃദ മത്സരങ്ങൾക്ക് പുറപ്പെടുന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന.

2022 ഡിസംബറിൽ ലോകകിരീടം ചൂടിയ ലുസൈൽ സ്റ്റേഡിയത്തിൽ വീണ്ടും അർജന്റീന​ പന്തു തട്ടാനെത്തുമെന്ന വാർത്തകളോടെയാണ് സ്പാനിഷ് മാധ്യമങ്ങൾ ആഘോഷമാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArgentinaLionel Messikerala
News Summary - Argentina football team will not visit Kerala this year
Next Story