അര്‍ജന്‍റീനയുടെ 'പന്ത്രണ്ടാമൻ' വിടവാങ്ങി; കാര്‍ലോസ് ടൂലക്ക് ഫുട്ബാൾ ലോകത്തിന്‍റെ അന്ത്യാഞ്ജലി
text_fieldsബ്യൂനസ് അയേഴ്സ്: അര്‍ജന്‍റീന ഫുട്‌ബാള്‍ ടീമിന്‍റെ പ്രശസ്ത ആരാധകന്‍ കാര്‍ലോസ് ടൂല (83) അന്തരിച്ചു. അർജന്‍റീന ടീമിന്‍റെ 'പന്ത്രണ്ടാമൻ' എന്നറിയപ്പെടുന്ന ടൂല 2022 ലോകകപ്പിലെ ബെസ്റ്റ് ഫാൻ പുരസ്കാരം രാജ്യത്തിന് വേണ്ടി ഏറ്റുവാങ്ങിയിരുന്നു.
1974 ലെ ജർമൻ ലോകകപ്പ് മുതല്‍ 2022ലെ ഖത്തര്‍ ലോകകപ്പ് വരെ 13 ലോകകപ്പ് വേദികളിലും അര്‍ജന്‍റീനയെ പിന്തുണയ്ക്കാന്‍ ടൂല ഗാലറിയില്‍ ഉണ്ടായിരുന്നു. ഡ്രമ്മുമായി അർജന്‍റീനക്കായി ആർപ്പുവിളിക്കുന്ന ടൂല ഫുട്ബാൾ ആരാധകർക്കും സുപരിചിതനാണ്. മുൻ അർജന്‍റീനൻ പ്രസിഡന്‍റ് ജുവാന്‍ പെറോണ്‍ സമ്മാനിച്ച വാദ്യോപകരണം മരണം വരെ ടൂല കൈവിട്ടില്ല. ഖത്തറിൽ അർജന്‍റീനക്ക് കപ്പു നേടിക്കൊടുത്ത കോച്ച് സ്കലോണിയാണ് ടീമിന്‍റെ 'പന്ത്രണ്ടാമത്തെ കളിക്കാരൻ' എന്ന വിശേഷണം ടൂലക്ക് നൽകിയത്.
1940 സെപ്റ്റംബർ 11നാണ് ടൂലയുടെ ജനനം. ശ്വാസകോശ അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. പ്രമുഖ താരങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് ഫുട്ബാൾ ആസ്വാദകരാണ് കാര്‍ലോസ് ടൂലയുടെ വേർപാടിൽ ദു:ഖം പ്രകടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

