Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സിക്ക്​...

മെസ്സിക്ക്​ 'വർക്ക്​ലോഡ്​'; അർജന്‍റീനക്കായി 20 മിനിറ്റ്​​ കളിച്ചാൽ മതിയെന്ന്​ പി.എസ്​.ജി

text_fields
bookmark_border
മെസ്സിക്ക്​ വർക്ക്​ലോഡ്​; അർജന്‍റീനക്കായി 20 മിനിറ്റ്​​ കളിച്ചാൽ മതിയെന്ന്​ പി.എസ്​.ജി
cancel

ചാമ്പ്യൻസ്​ ലീഗിലെ നിർണായകമായ കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെയായിരുന്നു പി.എസ്​.ജി കളിച്ചിരുന്നത്​. പരിക്ക്​ മാറാൻ മെസ്സിക്ക്​ ഒരാഴ്ച വിശ്രമം വേണമെന്ന്​ ടീം ഡോക്​ടർമാർ ആവശ്യപ്പെടുകയും ചെയ്​തിരുന്നു. എന്നാൽ, അന്താരാഷ്​ട്ര ഇടവേള വന്നതോടെ ദേശീയ ​േകാച്ച്​ ലയണൽ സ്​കലോണി മെസ്സിയെ തിരിച്ചുവിളിച്ചു.


ഇത്​ പി.എസ്​.ജി മാനേജ്​മെന്‍റിന്​ ഇഷ്​ടപ്പെട്ടിരുന്നില്ല. മെസ്സി പരിശീലനത്തിനിറങ്ങിയെങ്കിലും കളിക്കില്ലെന്നാണ്​ പലരും കരുതിയത്​. എന്നാൽ ഉറൂഗ്വായ്​ക്കെതിരെ അവസാന 20 മിനിറ്റ്​ മെസ്സിയെ കോച്ച്​ ഇറക്കി.

ഇതിനു പിന്നാലെയാണ്​ പി.എസ്.ജിയും അജന്‍റീന ഫുട്​ബാൾ ഫെഡറേഷനും തമ്മിലുള്ള 'ഡീൽ' പുറത്തുവരുന്നത്​. മെസ്സിയെ 20 മിനിറ്റ്​ മാത്രം കളിപ്പിച്ചാൽ മതിയെന്നാണ്​ പി.എസ്​.ജി അർജന്‍റീനയോട്​ ആവശ്യപ്പെട്ടത്​. സ്​പാനിഷ്​ മാധ്യമമായ 'മാഴ്​സ'യാണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​.


ഉറൂഗ്വായ്​ക്കെതിരെ അവസാന നിമിഷമാണ്​ മെസ്സിയിറങ്ങിയത്​. അടുത്ത മത്സരം കരുത്തരായ ബ്രസീലിനെതിരെയാണ്​. കാനറികൾക്കെതിരെ മെസ്സിയെ ആദ്യ ഇലവനിൽ ഇറക്കാതെ ടീമിനെ ഒരുക്കാൻ ലയണൽ സ്​കലോണി ധൈര്യം കാണിക്കുമോയെന്ന്​ കണ്ടറിയണം.


Also Read

തോൽക്കാതെ 26 മത്സരങ്ങൾ; ഇത്​ അർജന്‍റീന 2.0 ! ഇനി ഏറ്റുമുട്ടാനുള്ളത്​ സാക്ഷാൽ ബ്രസീലിനെതിരെ

ബേനസ്​ഐറിസ്​: കൊമ്പന്മാരെ കണ്ടാൽ മുട്ടുവിറക്കുന്ന പഴയ അർജന്‍റീനയല്ലിത്​. മെസ്സിയെന്ന മാന്ത്രികന്‍റെ തോളിലേറി എതിരാളികൾക്കു മുന്നിൽ നെഞ്ചുവിരിച്ച്​ പടവെട്ടുന്ന അർജന്‍റീന. ഖത്തർ ലോകകപ്പ്​ ഫുട്​ബാളിൽ ലാറ്റിനമേരിക്കയിലെയും യൂറോപ്പിലെയും കരുത്തർ ഈ സംഘത്തെ എതിരാളികളായി കിട്ടരുതേയെന്ന്​ പ്രാർഥിക്കും തീർച്ച.

ലോകകപ്പ്​ യോഗ്യത മത്സരത്തിൽ കഴിഞ്ഞ ദിവസം ഉറൂഗ്വാക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന്​ ജയിച്ചതോടെ തോൽവിയറിയാതെ ഈ സംഘം കുതിക്കുകയാണ്​. തുടർച്ചയായി 26 മത്സരങ്ങളിലാണ്​ അർജന്‍റീന എതിരാളികൾക്കു പിടികൊടുക്കാതെ മുന്നേറുന്നത്​. ലയണൽ സ്​കലോണിയുടെ ഓരോ തന്ത്രങ്ങളും ഒന്നിനൊന്ന്​ മെച്ചപ്പെടുകയും ചെയ്യുന്നു.2019 കോപ അമേരിക്ക സെമിയിൽ ബ്രസീലിനോട്​ 2-0ത്തിന്​ അടിപതറിയതാണ്​ അർജന്‍റീനയുടെ അവസാന തോൽവി. പിന്നീടങ്ങോട്ട്​ ഈ സംഘത്തെ ആർക്കും തോൽപിക്കാനായിട്ടില്ല.

കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ മുട്ട്​കുത്തിച്ച്​ കിരീടം നേടി, തങ്ങള​ുടെ മഹിമ ലോകത്തെ അറിയിക്കുകയും ചെയ്​തു. ​ടീമിന്‍റെ എക്കാലത്തെയും റെക്കോർഡ്​ കൂടിയാണ്​ ഈ കുതിപ്പ്​.

തോൽവിയറിയാതെ കുതിക്കുന്നുണ്ടെങ്കിലും യൂറോപ്പിലെ വമ്പന്മാരോട്​ കളിക്കാത്തതിനാൽ ഈ ടീമിന്‍റെ 'ശരിക്കുമുള്ള വലുപ്പം' കൃത്യമായി പറയനാവില്ലെന്നാണ്​ ഫുട്​ബാൾ നിരീക്ഷകർ പറയുന്നത്​. തോൽവിയറിഞ്ഞിട്ടില്ലാത്ത ഈ 26 മത്സരങ്ങളിൽ ഒരോയൊരു യൂറോപ്യൻ ടീമിനോടാണ്​ അർജന്‍റീന കളിച്ചത്​. 2019 ഒക്​ടോബറിൽ ജർമനിക്കെതി​െ​ര. 2-2ന്​ ആ കളി സമനിലയിലാവുകയും ചെയ്​തു. ഇറ്റലി, സ്​പെയിൻ, ഫ്രാൻസ്​, ഇംഗ്ലണ്ട്​ തുടങ്ങി വമ്പൻ ടീമുക​ൾ ഖത്തർ ലോകകപ്പിൽ എതിരാളികളായി ഗ്രൂപ്​ മത്സരങ്ങളിലും നോകൗട്ടിലും വരു​േമ്പാൾ, അജന്‍റീനക്ക്​ പിടിച്ചു നിൽക്കാനാവുമോയെന്ന്​ കണ്ടറിയണം.

അടുത്ത ലോകകപ്പ്​ യോഗ്യത മത്സരം കരുത്തരായ ബ്രസീലിനെതിരെയാണ്​. അർജന്‍റീനയുടെ ഈ കുതിപ്പിന് സാംബ നൃത്തച്ചുവടുകൾക്കു മുന്നിൽ​ അവസാനമാകുമോയെന്ന്​ കണ്ടറിയണം. 12 യോഗ്യത മത്സരങ്ങളിൽ ഇതുവരെ തോൽക്കാത്ത ടീമാണ്​ ബ്രസീലും അർജന്‍റീനയും.

Also Read

മെസ്സിക്ക്​ വിശ്രമം നൽകി ജയംപിടിച്ച്​ അർജൻറീന

സാവോപോളോ: ഇടതു കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന്​ വിശ്രമത്തിലായ സൂപ്പർതാരം മെസ്സിയില്ലാതിറങ്ങിയിട്ടും ഉറുഗ്വായ്​ക്കെതിരെ ജയവുമായി അർജൻറീന. വെറ്ററൻ താരം എയ്​ഞ്ചൽ ഡി മരിയയുടെ ബൂട്ടിൽനിന്ന്​ പിറന്ന ഏക ഗോളിന്​ വിജയിച്ചതോടെ ടീം ലോകകപ്പ്​ യോഗ്യതക്ക്​ ഏറെ അരികെയെത്തി. ലാറ്റിൻ അമേരിക്കയിൽനിന്ന്​ ബ്രസീൽ നേരത്തേ യോഗ്യത ഉറപ്പാക്കിയിരുന്നു. കളി തുടങ്ങി ഏഴാം മിനിറ്റിൽ​ പെനാൽറ്റി ബോക്​സിൽ പറന്നുചാടിയ ഉറുഗ്വായ്​ ഗോളി ഫെർനാൻഡോ മുസ്​ലേരയെ കബളിപ്പിച്ച്​ ഡി മരിയ മനോഹരമായി പോസ്​റ്റി​െൻറ വലതുമൂലയിലേക്ക്​ ചെത്തിയിടുകയായിരുന്നു. തിരിച്ചടിക്കാൻ ലൂയി സുവാരസി​െൻറ നേതൃത്വത്തിൽ നിരന്തര ശ്രമങ്ങളുമായി ഉറുഗ്വായ്​ ആക്രമണം കനപ്പിച്ചെങ്കിലും നിർഭാഗ്യം വില്ലനായി. നീലക്കുപ്പായത്തിൽ മെസ്സി വിട്ടുനിന്നപ്പോൾ മറുവശത്ത്​ എഡിൻഡൺ കവാനിയുൾപ്പെടെ നിരവധി പേർ പരിക്കുമായി വിട്ടുനിന്നത്​ ഉറുഗ്വായിയെ തളർത്തി.

12 മത്സരങ്ങളിൽ 28 പോയൻറുള്ള അർജൻറീന പട്ടികയിൽ രണ്ടാം സ്​ഥാനത്താണ്​. ലാറ്റിൻ അമേരിക്കയിൽനിന്ന്​ നാലു ടീമുകൾക്കാണ്​ യോഗ്യത. അഞ്ചാം സ്​ഥാനക്കാർ ​േപ്ലഓഫിലെത്തും. ബ്രസീലിന്​ 34 പോയൻറുണ്ട്​. എക്വഡോർ 20 പോയൻറുമായി മൂന്നാമതും ചിലി, കൊളംബിയ, ഉറുഗ്വായ്​ എന്നിവ​ 16 പോയൻറുമായി തൊട്ടുപിറകിലുമുണ്ട്​. അടുത്ത ചൊവ്വാഴ്​ച സാൻ യുവാനിൽ ബ്രസീലുമായാണ്​ അർജൻറീനക്ക്​ അടുത്ത മത്സരം. സെപ്​റ്റംബറിൽ നടന്ന കളി കോവിഡ്​​ ചട്ടലംഘനം കാണിച്ച്​ ഏഴു മിനിറ്റിനു ശേഷം നിർത്തിവെക്കുകയായിരുന്നു.

Show Full Article
TAGS:argentina Messi PSG 
News Summary - Argentina and PSG reach agreement over Lionel Messi's playing time - Reports and PSG reach agreement over Lionel Messi's playing time - Reports
Next Story