അറേബ്യൻ ഗൾഫ് കപ്പ്: ഇറാഖിന് കിരീടം; ഒമാൻ പൊരുതിത്തോറ്റു
text_fieldsമസ്കത്ത്: അറേബ്യൻ ഗൾഫ് കപ്പിൽ മൂന്നാം മുത്തമെന്ന ഒമാന്‍റെ സ്വപ്നം പൊലിഞ്ഞു. ബസ്റ ഒളിമ്പിക്ക് സ്റ്റേഡിയത്തിൽ നടന്ന കലാശക്കളിയിൽ അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ ഒമാനെ 3-2ന് തകർത്താണ് അറേബ്യൻ ഫുട്ബാൾ സിംഹാസനത്തിന്റെ കിരീടം ഇറാഖ് അണിഞ്ഞത്. വിജയപരാജയങ്ങൾ മാറിമറിഞ്ഞ് അത്യന്ത്യം നടകീയത നിറഞ്ഞ മത്സരത്തിൽ മികച്ച ഫുട്‌ബാള്‍ കാഴ്ചവെച്ചാണ് ഒമാൻ കീഴടങ്ങിയത്.
ഒന്നാം പകുതിയിൽ ഇടത് വലത് വിങ്ങുകളിലൂടെ നിരന്തരം ആക്രമണം അഴിച്ച് വിട്ട് കൊണ്ടായിയിരുന്നു ഒമാൻ മുന്നേറിയത്. ഗോളടിക്കാനുള്ള അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷീങ്ങിലെ പാളിച്ചകൾ റെഡ് വാരിയേഴ്സിന് തിരിച്ചടിയാകുകയായിരുന്നു. ഇതിനിടയിലാണ് 24ാം മിനിറ്റിൽ ഒമാന്‍റെ നെഞ്ചകം പിളർത്ത് ഇബ്രാഹിം ബയേഷിന്‍റെ വലം കാൽ ഷോട്ട് വലയിൽ മുത്തമിടുന്നത്. ഒരുഗോൾ നേടിയതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞ ഇറാഖിനേയായിരുന്നു കളത്തിൽ കണ്ടത്. ഒമാൻ ആകട്ടെ ആക്രമണം ശക്തമാക്കുകയും ചെയ്തു. 37, 40 മിനിറ്റുകളിൽ തുറന്ന അവസരങ്ങൾ ലഭിച്ചെങ്കിലും മുതലെടുപ്പ് നടത്താനായില്ല.
രണ്ടാം പകുതിയിൽ സമനില പിടിക്കാനാൻ തുനിഞ്ഞിറങ്ങിയ ഒമാനായിരുന്നു കളത്തിൽ. എന്നാൽ, ഇറാഖാകട്ടെ പ്രതിരോധത്തോടൊപ്പം ആക്രമണവും ശക്തമാക്കി. ഇതിനിടെ ഒമാന്‍റെ ഗോൾമുഖം പലപ്പോഴും വിറക്കുകയും ചെയ്തു. കളി സമനിലയിലെത്തിക്കാൻ 80ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി ഒമാന് ലക്ഷ്യത്തിലത്തിക്കാനായില്ല. ഒമാൻ താരത്തിന്‍റെ ക്വിക്ക് ഇറാഖ് ഗോളി അനായസമായി കയ്യിലൊതുക്കുകയായിരുന്നു.ഒടുവിൽ മറ്റൊരു പെനാൽറ്റിയിലൂടെ ഒമാൻ സമനില തിരിച്ച് പിടിക്കുകയും ചെയ്തു.
എന്നാൽ, അധിക സമയത്തിൽ (116) ലഭിച്ച മറ്റൊരു പെനാൽറ്റിയിലൂടെ ഇറാഖ് മുന്നിൽ എത്തി. അംജദ് അത്വാനായിരുന്നു ക്വിക്കെടുത്തത്. മൂന്നു മിനിറ്റിന് ശേഷം ഒമാൻ സമനില തിരിച്ച് പിടിക്കുകയും ചെയ്തു. കളിഅവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ മനാഫ് യൂസുഫിന്‍റെ ഗോളിലുടെ ആതിഥേയർ വിജയകീരീടം ചൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

