Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅൻവർ അലിക്ക്​...

അൻവർ അലിക്ക്​ കളിക്കാമെന്ന്​ കോടതി

text_fields
bookmark_border
അൻവർ അലിക്ക്​ കളിക്കാമെന്ന്​ കോടതി
cancel
camera_alt

അൻവർ അലി

ന്യൂഡൽഹി: ഹൃദയസംബന്ധമായ അസുഖം കാരണം കളി നിർത്താൻ നിർദേശിച്ച യുവ ഇന്ത്യൻ ഫുട്​ബാളർ അൻവർ അലിക്ക്​ ആശ്വാസമായി കോടതി ഉത്തരവ്​.

താരത്തി​െൻറ ഭാവി സംബന്ധിച്ച്​ അഖിലേന്ത്യ ഫുട്​ബാൾ ഫെഡറേഷ​ൻ അന്തിമ തീരുമാന​മെടുക്കുന്നതുവരെ കളിക്കാൻ ഡൽഹി ഹൈകോടതി അനുമതി നൽകി. ഹൃദയത്തിന്​ ജന്മനാലുള്ള വൈകല്യം തിരിച്ചറിഞ്ഞതിനു പിന്നാലെയാണ്​ മെഡിക്കൽ കമ്മിറ്റിയുടെ നിർദേശപ്രകാരം എ.​െഎ.എഫ്​.എഫ്​ അലിക്ക്​ കളിവിലക്ക്​ ഏർപ്പെടുത്തിയത്​.

പരിശീലനത്തിനോ കളിക്കാനോ അനുവദിക്കരുത്​ എന്നാവശ്യപ്പെട്ട്​ സെപ്​റ്റംബർ ഏഴിന്​ ഫെഡറേഷൻ അൻവർ അലിയുടെ ക്ലബായ മുഹമ്മദൻസിന്​ ​കത്തെഴുതി. ഇതിനെ ചോദ്യം ചെയ്​താണ്​ ഒക്​ടോബർ ഒന്നിന്​ താരം ഡൽഹി കോടതിയെ സമീപിച്ചത്​.

ജീവിക്കാനും ജോലിചെയ്യാനുമുള്ള അവകാശം ഫെഡറേഷൻ നിഷേധിക്കുന്നുവെന്നു​ ചൂണ്ടിക്കാട്ടിയാണ്​ താരം കോടതിയെ സമീപിച്ചത്​. 2019 ഏപ്രിലിൽ മുംബൈ സിറ്റി താരമായിരിക്കെയാണ്​ അലിയുടെ ഹൃദയസംബന്ധമായ പ്രശ്​നം കണ്ടെത്തുന്നത്​. തുടർന്ന്​ ക്ലബ്​ കരാർ റദ്ദാക്കുകയും ഇന്ത്യൻ ക്യാമ്പിൽനിന്ന്​ ഒഴിവാക്കുകയും ചെയ്​തു.

ഇന്ത്യൻ ഫുട്​ബാളിലെ ഭാവിതാരമെന്ന്​ വിശേഷിപ്പിച്ച 20കാര​െൻറ ജീവിതകഥ ആരാധകരിലും വേദനയായി. എ.​െഎ.എഫ്​.എഫാണ്​ തുടർപരിശോധനയും ചികിത്സയുമെല്ലാം ഒരുക്കിയത്​. അലിയുടെ പ്രശ്​നം ഗുരുതരമല്ലെന്നും സമാനമായ ബുദ്ധിമുട്ടുള്ളവർ ഇംഗ്ലീഷ്​ ഫുട്​ബാളിൽ സജീവമായി കളിക്കുന്നുണ്ടെന്നുമാണ്​ യു.കെയിലെ പ്രമുഖ കാർഡിയോളജിസ്​റ്റ്​ ഡോ. സഞ്​ജയ്​ ശർമയുടെ അഭിപ്രായം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi highcourtFootballerAnwar Ali
News Summary - anwar ali can play court order
Next Story