Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രസീലിയൻ താരം ആന്റണി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്...

text_fields
bookmark_border
ബ്രസീലിയൻ താരം ആന്റണി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്...
cancel

ലണ്ടൻ: ബ്രസീലിയൻ താരം ആന്റണി മാത്യുസ് സാന്റോസ് ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിൽ. ആന്റണിയെ ടീമിലെത്തിക്കുന്നതിനായി അജാക്സുമായി കരാറിൽ ഏർപ്പെട്ടുവെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചു. അജാക്സിന് വേണ്ടി 31 ഗോളുകൾ ആന്റണി നേടിയിട്ടുണ്ട്. 27 അസിസ്റ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. 134 മത്സരങ്ങളിലാണ് ആന്റണി അജാക്സിന്റെ കുപ്പായമണിഞ്ഞത്.

ബ്രസീലിനായി രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും ആന്റണി നേടിയിട്ടുണ്ട്. ഒമ്പത് മത്സരങ്ങളിലാണ് അദ്ദേഹം ബ്രസീൽ സീനിയർ ടീമിന്റെ കുപ്പായമണിഞ്ഞത്. 86 മില്യൺ യുറോയാണ് താരത്തിനായി മാഞ്ചസ്റ്റർ മുടക്കുക. വ്യാഴാഴ്ച നടക്കുന്ന ലെസ്റ്റർസിറ്റിക്കെതിരായ മത്സരത്തിൽ ആന്റണി മാഞ്ചസ്റ്റർ കുപ്പായമണിയുമെന്നാണ് റിപ്പോർട്ട്.

അതേസമയം, വിസയും വർക്ക് പെർമിറ്റ് ഉൾപ്പടെയുള്ള രേഖകൾ ശരിയായില്ലെങ്കിൽ ആഴ്സലിനെതിരെ ഞായറാഴ്ച നടക്കുന്ന മത്സരത്തിലാവും ആന്റണി മാഞ്ചസ്റ്ററിനായി കളിക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Antony: Manchester United confirm agreement with Ajax for £86m transfer of winger
Next Story