Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'എന്തൊക്കെ ചെയ്താലും അവൻ ഗോളടിച്ചിരിക്കും, ഒരു രക്ഷയുമില്ല'; സിറ്റിയുടെ സൂപ്പർതാരത്തെ പുകഴ്ത്തി ആന്റണി സെമെന്യോ

text_fields
bookmark_border
എന്തൊക്കെ ചെയ്താലും അവൻ ഗോളടിച്ചിരിക്കും, ഒരു രക്ഷയുമില്ല; സിറ്റിയുടെ സൂപ്പർതാരത്തെ പുകഴ്ത്തി ആന്റണി സെമെന്യോ
cancel

മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരമായ നോർവെ അന്തരാഷ്ട്ര താരം എർലിങ് ഹാലണ്ടിനെ പുകഴ്ത്തി ബോൺമൗത്തിന്റെ മുന്നേറ്റക്കാരൻ ആന്റണി സെമെന്യോ.

എത്ര ഡിഫൻഡർമാരെ കൊണ്ടുവന്ന് പൂട്ടാൻ നോക്കിയാലും ഹാലണ്ട് ഗോളടിക്കുമെന്നാണ് ആന്റണി പറഞ്ഞത്. ഏൺ യുവർ സ്ട്രൈപ്സിനോട് സംസാരിക്കവെയാണ് താരം ഹാലണ്ടിനെ പുകഴ്ത്തിയത്.

' ആ മനുഷ്യൻ ഉണ്ടല്ലോ, ഹാലണ്ട്, വളരെ ഉയർന്ന, ബലവും അതിനൊത്ത സ്പീഡുമുള്ള ഒരു സ്ട്രൈക്കറിന് വേണ്ട എല്ലാമുള്ളയാളാണ്. അദ്ദേഹത്തിനുള്ള ഒരു തേജോവലയം അവിശ്വസിനീയമാണ്. അദ്ദേഹത്തെ പിച്ചിൽ മാർക്ക് ചെയ്തില്ലെങ്കിൽ സ്കോർ ചെയ്യും, മാർക്ക് ചെയ്താലും സ്കോർ ചെയ്യും. അദ്ദേഹത്തിന്റെ കളി കണ്ടത് ഞാൻ ഓർക്കുന്നുണ്ട്. അത് പോലൊരു സ്ട്രൈക്കറാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്,' ആന്റണി പറഞ്ഞു.

കഴിഞ്ഞ രണ്ട് പ്രിമിയർ ലീഗ് സീസണിലും ഏറ്റവും കൂടൂതൽ ഗോളുകൾ നേടി ഗോൾഡൺ ബൂട്ട് സ്വന്തമാക്കിയത് ഹാലണ്ടാണ്. കഴിഞ്ഞ സീസണിൽ 31 മത്സരത്തിൽ നിന്നും 27 ഗോളാണ് താരം സ്വന്തമാക്കിയത്.

2022ൽ ജർമനൻ ക്ലബ്ബായ ഡോർട്മുണ്ടിൽ നിന്നും മാഞ്ചസ്റ്റർ സിറ്റി‍യിലെത്തിയതിന് ശേഷം മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചിട്ടുള്ളത്. തന്റെ പ്രഥമ സീസണിൽ 36 ഗോളുമായി പ്രിമിയർ ലീഗിൽ ഒരു സീസണിൽ ഏറ്റവും ഗോളെന്ന റെക്കോഡ് ഹാലണ്ട് സ്വന്തം പേരിൽ കുറിച്ചിരുന്നു. സീസണിൽ ഏഴ് ഹാട്രിക്കും ഹാലണ്ട് നേടിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Antonie semenyo praised Erling Haaland
Next Story