
ബാഴ്സലോണക്കായി ഗോൾ നേടിയ അൻസു ഫാത്തിയുടെ ആഹ്ലാദം (22)
വീണ്ടും ഫാത്തി; ജയം തുടർന്ന് ബാഴ്സ
text_fieldsവിഗോ: റൊണാൾഡ് കൂമാെൻറ കീഴിൽ ലാലിഗയിൽ വിജയക്കുതിപ്പ് തുടർന്ന് ബാഴ്സലോണ. സീസണിലെ രണ്ടാം മത്സരത്തിൽ ബാഴ്സലോണ 3-0ത്തിന് സെൽറ്റ വിഗോയെ തോൽപിച്ചു. ആദ്യ പകുതിയിൽ ക്ലെമെൻറ് ലെങ്ക്ലെറ്റ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ 10 പേരെ വെച്ചായിരുന്നു ബാഴ്സയുടെ മിന്നും ജയം.
4-2-3-1 ഫോർമേഷനിലാണ് കൂമാൻ ബാഴ്സയെ എതിർ ടീം മൈതാനത്ത് അണിനിരത്തിയത്. 11ാം മിനിറ്റിൽ ഫിലിപ് കുടിന്യോയുടെ പാസിൽ നിന്നും 17കാരനായ ഫാത്തിയാണ് ആദ്യം വലകുലുക്കിയത്. 23ാം മിനിറ്റിലും 42ാം മിനിറ്റിലും മഞ്ഞക്കാർഡുകൾ വാങ്ങിയാണ് ലെങ്ക്ലെറ്റ് പുറത്തായത്.
51ാം മിനിറ്റിൽ സെൽറ്റവിഗോ താരം ലൂകാസ് ഒലാസയുടെ വകയായിരുന്നു ഒരുഗോൾ. ഇഞ്ചുറി സമയത്ത് സെർജി റോബർട്ടോ പട്ടിക പൂർത്തിയാക്കി. ലീഗിലെ ആദ്യ മത്സരത്തിൽ വിയ്യാറയലിനെ 4-0ത്തിന് തകർത്ത മെസ്സിയും കൂട്ടരും ആറു പോയൻറുമായി പോയൻറ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.
ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ സെവിയ്യയാണ് ബാഴ്സയുടെ എതിരാളി.
