
കണങ്കാലിലെ പരിക്ക്; ഹസാഡിന് കളി അവസാനിപ്പിക്കേണ്ടി വരുമോ?
text_fieldsമഡ്രിഡ്: ചെൽസിയിൽനിന്നും മൂന്ന് വർഷങ്ങൾക്ക് മുമ്പ് 130 മില്യൺ യൂറോക്ക് റയൽ സ്വന്തമാക്കിയതാണ് ബെൽജിയം സൂപ്പർതാരം ഏഡൻ ഹസാഡിനെ. എന്നാൽ, മഡ്രിഡിൽ കാലുകുത്തിയ കാലം മുതൽ താരത്തെ പരിക്ക് വിടാതെ പിന്തുടർന്നു. ഏറ്റവും അവസാനം ചാമ്പ്യൻസ് ലീഗിന് തൊട്ടു മുമ്പുള്ള മത്സരത്തിൽ താരത്തിന് വീണ്ടും കണങ്കാലിന് പരിക്കേറ്റു. നേരത്തേ രണ്ടുതവണ വലതുകാലിെൻറ ഇതേ ഭാഗത്ത് പരിക്കേറ്റതാണ്.
ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് സൂചന. എന്നാൽ, ഈ ഭാഗത്ത് തുടരെ ശസ്ത്രക്രിയകൾ വേണ്ടിവരുന്നത് താരത്തിെൻറ ഫുട്ബാൾ ജീവിതം അവസാനിപ്പിക്കേണ്ടിവരുമോ? മുമ്പ് അത്ലറ്റികോ മഡ്രിഡിനോടൊപ്പമുണ്ടായിരുന്ന ഡോ. ജോസ് ഗോൺസാലസാണ് പരിക്കിെൻറ ഗൗരവത്തിലേക്ക് സൂചന നൽകിയത്. വിദഗ്ധ ചികിത്സക്കായി ഹസാഡ് ലണ്ടനിലെത്തുമെന്നാണ് റിപ്പോർട്ട്. ഈ സീസണിൽ ഒമ്പത് മത്സരങ്ങളിൽ മാത്രമാണ് താരത്തിന് റയലിനായി ബൂട്ടുകെട്ടാനായത്.
