Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അർജന്റീനയുടെ മാലാഖ ബൂട്ടഴിക്കുന്നു; കോപ്പ അമേരിക്കക്ക് ശേഷം വിരമിക്കുമെന്ന് എയ്ഞ്ചൽ ഡി മരിയ

text_fields
bookmark_border
അർജന്റീനയുടെ മാലാഖ ബൂട്ടഴിക്കുന്നു; കോപ്പ അമേരിക്കക്ക് ശേഷം വിരമിക്കുമെന്ന് എയ്ഞ്ചൽ ഡി മരിയ
cancel

അർജന്റീന ദേശീയ ടീമിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ച് എയ്ഞ്ചൽ ഡി മരിയ. കോപ്പ അമേരിക്ക ടൂർണമെന്റോടെ ബൂട്ടഴിക്കുമെന്നാണ് അർജന്റീനയുടെ മാലാഖ പ്രഖ്യാപിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് വിരമിക്കുന്ന വിവരം ഡി മരിയ അറിയിച്ചത്. 2024 യു.എസിൽ വെച്ചാണ് കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുന്നത്.

35കാരനായ ഡി മരിയ 2008 സെപ്റ്റംബറിലാണ് ആദ്യമായി അർജന്റീനക്ക് വേണ്ടി കളിച്ചത്. അർജന്റീനയുടെ പ്രധാനപ്പെട്ട കിരീട വിജയങ്ങളിൽ ഡി മരിയയുടെ കൈയൊപ്പുമുണ്ടായിരുന്നു. ലോകകപ്പ്, കോപ്പ അമേരിക്ക, ഫൈനലിസിമ തുടങ്ങിയ ടൂർണമെന്റുകളിൽ അർജന്റീന കിരീടം നേടിയപ്പോൾ ടീമിൽ ഡി മരിയയും ഉണ്ടായിരുന്നു. ഈ മൂന്ന് ഫൈനലിലും ഡി മരിയ ഗോൾ നേടിയെന്ന പ്രത്യേകതയുമുണ്ട്.

കോപ്പ അമേരിക്കയായിരിക്കും താൻ അർജന്റീന ജേഴ്സിയണിയുന്ന അവസാന ടൂർണമെന്റെന്ന് ഡി മരിയ പറഞ്ഞു. ആത്മാവിലെ എല്ലാ വേദ​നയോടും കൂടി ഏറ്റവും ഇഷ്ടപ്പെട്ട കാര്യത്തോട് വിടപറയുന്നു. അർജന്റീന ജേഴ്സി ധരിക്കുന്നതും അതിൽ വിയർപ്പുപറ്റുന്നതും അഭിമാനത്തോടെയാണ് താൻ കണ്ടിരുന്നതെന്നും ഡി മരിയ പറഞ്ഞു.

2008ലെ ഒളിമ്പിക് ഫൈനലിലും ഡി മരിയ ഗോളടിച്ചിരുന്നു. 2007ലെ അണ്ടർ 20 അർജന്റീന ടീമിലും അദ്ദേഹം അംഗമായിരുന്നു. 136 മാച്ചുകൾ അർജന്റീനക്കായി കളിച്ച ഡി മരിയ 29 ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Angel Di Maria confirms he will wave goodbye to Lionel Messi and Argentina after 2024
Next Story