ഫുട്ബാൾ അത്ഭുതമായി 50 വാര അകലെനിന്നൊരു ഗോൾ
text_fieldsമഡ്രിഡ്: ലാ ലിഗയിലെ കാത്തിരുന്ന പോരാട്ടത്തിൽ അത്ലറ്റികോ മഡ്രിഡിനായി എയ്ഞ്ചൽ കൊറിയ കുറിച്ച ലോങ് റേഞ്ച് ഗോളിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല വിയ്യ റയൽ ഗോളി ജെറോനിമോ റൂലിക്ക്. കളി തുടങ്ങി ഏറെ നേരം പിന്നിടുംമുമ്പ് മൈതാനമധ്യത്തിൽനിന്നായിരുന്നു കൊറിയയുടെ അപ്രതീക്ഷിത ഷോട്ട് എതിർവലയിൽ മിന്നലായി പതിച്ചത്.
വിയ്യ പ്രതിരോധനിരയിലെ ഡാ പരെയോ ടച്ച്ലൈനിനരികെ സഹതാരത്തിന് നൽകിയ പാസ് കാലിലെടുത്ത് കൊറിയ നെടുനീളൻ ഷോട്ട് പായിക്കുകയായിരുന്നു. ഒന്നും സംഭവിക്കാനില്ലെന്ന മട്ടിൽ പെനാൽറ്റി ബോക്സിൽ അശ്രദ്ധമായി നിന്ന ഗോളി ജെറോനിമോ റൂലി തിരിഞ്ഞോടി പന്ത് കൈയിലൊതുക്കാൻ ശ്രമിച്ചെങ്കിലും അതിനുമുമ്പ് വലക്കണ്ണികളിൽ ചുംബിച്ചുമടങ്ങിയിരുന്നു. ഇതോടെ അത്ലറ്റികോ മുന്നിലെത്തിയ കളി 2-2ന് സമനിലയിൽ പിരിഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

