Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ന​സ് എ​ട​ത്തൊ​ടി​ക...

അ​ന​സ് എ​ട​ത്തൊ​ടി​ക ഗോ​കു​ല​ത്തി​ൽ

text_fields
bookmark_border
അ​ന​സ് എ​ട​ത്തൊ​ടി​ക ഗോ​കു​ല​ത്തി​ൽ
cancel

കോ​ഴി​ക്കോ​ട്: മു​ൻ ഇ​ന്ത്യ​ൻ സെ​ന്റ​ർ ബാ​ക്ക് അ​ന​സ് എ​ട​ത്തൊ​ടി​ക ഐ ​ലീ​ഗി​ന്റെ അ​ടു​ത്ത സീ​സ​ണി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്‌.​സി​ക്കാ​യി ക​ളി​ക്കും. 10 വ​ർ​ഷം മു​മ്പ് ഐ ​ലീ​ഗി​ൽ പു​ണെ എ​ഫ്.​സി​യെ ന​യി​ച്ച അ​ന​സ്, പി​ന്നീ​ട് ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ഡ​ൽ​ഹി ഡൈ​നാ​മോ​സ്, ജാം​ഷ​ഡ്പു​ർ എ​ഫ്.​സി, കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്, എ.​ടി.​കെ തു​ട​ങ്ങി​യ ക്ല​ബു​ക​ൾ​ക്കാ​യി ഇ​റ​ങ്ങി.

ഇ​ട​ക്ക് വാ​യ്പാ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ൽ​ക്ക​ത്ത മോ​ഹ​ൻ ബ​ഗാ​നി​ൽ ഐ ​ലീ​ഗും ക​ളി​ച്ചു. 2021-22 ഐ‌.​എ​സ്‌.​എ​ല്ലി​ൽ ജാം​ഷ​ഡ്പു​രി​നാ​യാ​ണ് അ​വ​സാ​നം ഇ​റ​ങ്ങി​യ​ത്. ഫു​ട്‌​ബാ​ളി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വ് ത​നി​ക്കും അ​ത്ഭു​ത​മാ​യി​രി​ക്കു​ന്നു​വെ​ന്ന് അ​ന​സ് പ​റ​ഞ്ഞു. “ക​ളി​ക്ക​ള​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രു​മെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല.

ജാം​ഷ​ഡ്പു​രി​നു​വേ​ണ്ടി ക​ളി​ച്ച​തി​നു​ശേ​ഷം നി​ർ​ത്താ​ൻ ഞാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഗോ​കു​ലം ടീ​മി​ൽ എ​നി​ക്കാ​യി അ​വ​രു​ടെ പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ച​തോ​ടെ ആ​വേ​ശ​ഭ​രി​ത​നാ​യി മ​ട​ങ്ങി​വ​രു​ക​യാ​ണ്’’ -മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​യാ​യ 36കാ​ര​ൻ പ​റ​ഞ്ഞു. ഇ​ന്ത്യ​ക്കു​വേ​ണ്ടി 20ൽ ​അ​ധി​കം മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചി​ട്ടു​ണ്ട് അ​ന​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anas edathodikagokulam kerala fc
News Summary - anas edathodika in gokulam kerala fc
Next Story