Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ദശലക്ഷക്കണക്കിനാളുകൾക്ക് പ്രചോദനമായി ഇന്നലെയും ഇന്നും എന്നും പെലെയുണ്ടാവും’; അനുശോചന കുറിപ്പുമായി ക്രിസ്റ്റ്യാനോ

text_fields
bookmark_border
‘ദശലക്ഷക്കണക്കിനാളുകൾക്ക് പ്രചോദനമായി ഇന്നലെയും ഇന്നും എന്നും പെലെയുണ്ടാവും’; അനുശോചന കുറിപ്പുമായി ക്രിസ്റ്റ്യാനോ
cancel

ഫുട്ബാള്‍ ഇതിഹാസം പെലെയുടെ നിര്യാണത്തില്‍ അനുശോചന കുറിപ്പുമായി പോര്‍ച്ചുഗല്‍ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇൻസ്റ്റഗ്രാമിലാണ് ക്രിസ്റ്റ്യാനോയുടെ പ്രതികരണം. ‘‘എല്ലാ ബ്രസീലുകാര്‍ക്കും പ്രത്യേകിച്ച് എഡ്സൺ അരാന്റസ് ഡൊ നാസിമെന്റോയുടെ കുടുംബത്തിന് അഗാധമായ അനുശോചനം. ഫുട്ബാള്‍ ലോകം മുഴുവന്‍ നെഞ്ചേറ്റിയ പെലെയുടെ വിയോഗത്തിലെ വേദന പ്രകടിപ്പിക്കാന്‍ വിട എന്ന വെറുമൊരു വാക്ക് മതിയാവില്ല. ദശലക്ഷക്കണക്കിനാളുകൾക്ക് പ്രചോദനമായി ഇന്നലെയും ഇന്നും എന്നും പെലെയുണ്ടാവും. നിങ്ങള്‍ എന്നോട് കാണിച്ച സ്നേഹം അകലെ ആയിരുന്നപ്പോള്‍ പോലും പ്രതിഫലിച്ചു. പെലെയെ ഒരിക്കലും മറക്കില്ല. ലോകത്തെ ഓരോ ഫുട്ബാള്‍ പ്രേമികളിലും അദ്ദേഹത്തിന്‍റെ ഓർമകളുണ്ടാവും. സമാധാനത്തില്‍ വിശ്രമിക്കൂ കിങ് പെലെ’’ എന്നിങ്ങനെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കുറിപ്പ്.

ഖത്തര്‍ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ മൊറോക്കോയോട് തോറ്റ് പുറത്തായതിന് പിന്നാലെ വൈകാരിക കുറിപ്പ് പങ്കുവെച്ച റൊണാള്‍ഡോക്ക് ആശ്വാസവാക്കുകളുമായി പെലെ രംഗത്തെത്തിയിരുന്നു. പോർച്ചുഗലിനായി ഒരു ലോകകപ്പ് നേടുക എന്നത് തന്‍റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവുമായിരുന്നെന്ന് കുറിച്ച റൊണാള്‍ഡോക്ക്, ഞങ്ങളെ പുഞ്ചിരിപ്പിച്ച സുഹൃത്തിന് നന്ദിയെന്നാണ് പെലെ പ്രതികരിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ‘An inspiration to so many millions, a reference yesterday, today and forever’; Cristiano with condolence note
Next Story