Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രസീലിനെ സമനിലയിൽ തളച്ച് അമേരിക്ക

text_fields
bookmark_border
ബ്രസീലിനെ സമനിലയിൽ തളച്ച് അമേരിക്ക
cancel

ഫ്ലോറിഡ: കോപ അമേരിക്ക ചാമ്പ്യൻഷിപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ബ്രസീലിനെ സമനിലയിൽ തളച്ച് അമേരിക്ക. 1-1 നാണ് ബ്രസീലിനെ പിടിച്ചു കെട്ടിയത്. 17ാം മിനിറ്റിൽ സ്ട്രൈക്കർ റോഡ്രിഗോയാണ് ബ്രസീലിനെ മുന്നിലെത്തിച്ചത്. ബ്രസീലിയൻ മിഡ്ഫീൽഡർ ബ്രൂണോ ഗുയിമാരേസ് ബോക്സിനകത്തേക്ക് നീട്ടിയ നൽകിയ പന്ത് പിടിച്ചെടുത്ത റോഡ്രിഗോ ലക്ഷ്യം കണ്ടു.

എന്നാൽ ഒമ്പത് മിനിറ്റിനുള്ളിൽ മറുപടി ഗോൾ എത്തി. 26ാം മിനിറ്റിൽ ലഭിച്ച ഫ്രീക്കിക്ക് ക്രിസ്റ്റ്യൻ പുലിസിക് ഗോളാക്കുകയായിരുന്നു(1-1).

പിന്നീട്, 70 മിനിറ്റോളം നീണ്ട പോരാട്ടത്തിൽ ഗോൾ നേടാനുള്ള ബ്രസീലിന്റെ ശ്രമങ്ങളെല്ലാം അമേരിക്ക പ്രതിരോധിച്ചതോടെ സമനില സമ്മതിക്കേണ്ടി വന്നു.

ജൂൺ 25 ന് കോസ്റ്റാറിക്കക്ക് എതിരെ കോപയിൽ ആദ്യ മത്സരത്തിനിറങ്ങുന്ന ബ്രസീലിന് ഈ സമനില ക്ഷീണമായി. ഇതിന് തൊട്ടു മുൻപ് നടന്ന സന്നാഹത്തിൽ കൊളംബിയയോട് 5-1 ന് കീഴടങ്ങിയ അമേരിക്കക്ക് ബ്രസീലിനെ സമനിലയിൽ തളക്കാനായത് കോപയിൽ ആത്മ വിശ്വാസം വർധിപ്പിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - America held Brazil to a draw
Next Story