Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെസ്സിക്കൊപ്പം കുഞ്ഞു യമാൽ; ഇതിഹാസത്തിനൊപ്പമുള്ള സ്പാനിഷ് താരത്തിന്റെ ചിത്രങ്ങൾ വൈറൽ

text_fields
bookmark_border
മെസ്സിക്കൊപ്പം കുഞ്ഞു യമാൽ; ഇതിഹാസത്തിനൊപ്പമുള്ള സ്പാനിഷ് താരത്തിന്റെ ചിത്രങ്ങൾ വൈറൽ
cancel

ഫുട്ബാളിൽ ഇതിഹാസ താരം ലയണൽ മെസ്സിക്കൊപ്പം എത്തുമെന്ന് പ്രവചിക്കപ്പെടുന്ന താരമാണ് സ്​പെയിനിന്റെ ലാമിൻ യമാൽ. ബാഴ്സലോണക്കും സ്​പെയിൻ ദേശീയ ടീമിനും വേണ്ടി ബൂട്ടുകെട്ടുന്ന ലാമിൻ യമാലും ലയണൽ മെസ്സിയും തമ്മിലുള്ള ചിത്രങ്ങളാണ് വൈറലാവുന്നത്.

നാല് മാസം മാത്രം പ്രായമുള്ള ലാമിൻ യമാലും മെസ്സിയും തമ്മിലുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. യമാലിന്റെ പിതാവ് തന്നെയാണ്ചിത്രങ്ങൾ പുറത്തുവിട്ടത്. ചാരിറ്റി ഫോട്ടോ ഷൂട്ടിന് വേണ്ടി യമാലിനെ കുളിപ്പിക്കുന്ന മെസ്സിയുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

2007ലാണ് ഫോട്ടോകൾ എടുത്തിരിക്കുന്നത്. യമാലും ചിത്രങ്ങൾ എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'മാജിക്കൽ ടച്ച്' എന്ന ക്യാപ്ഷനോടെയാണ് യമാൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ​ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ അരങ്ങേറിയതോടെ യുറോപ്യൻ ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി യമാൽ മാറിയിരുന്നു.

കഴിഞ്ഞ ദിവസം ജർമ്മനിക്കെതിരായ നിർണായക ക്വാർട്ടർ മത്സരത്തിൽ സ്​പെയിനിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയത് യമാലായിരുന്നു. താരത്തിന്റെ അ​ത്യുഗ്രൻ പാസിൽ നിന്നാണ് സ്പെയിൻ ആദ്യ ഗോൾ നേടിയത്. എന്നാൽ, മുഴുവൻ സമയവും യമാൽ കളിക്കളത്തിലുണ്ടായിരുന്നില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Amazing photos of Lionel Messi holding Barcelona and Spain star Lamine Yamal
Next Story