Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right'ചെന്നൈക്ക്​...

'ചെന്നൈക്ക്​ ഉന്നമില്ലാത്തതുകൊണ്ട്​ രക്ഷപ്പെട്ടു'; ബ്ലാസ്​റ്റേഴ്​സിന്​ വീണ്ടും സമനില

text_fields
bookmark_border
ചെന്നൈക്ക്​ ഉന്നമില്ലാത്തതുകൊണ്ട്​ രക്ഷപ്പെട്ടു; ബ്ലാസ്​റ്റേഴ്​സിന്​ വീണ്ടും സമനില
cancel

പുതുസീസണിൽ ഒരു വിജയം കാണാൻ കേരള ബ്ലാസ്​റ്റേഴ്​സ്​ ആരാധകർ ഇനിയും കാത്തിരിക്കണം. തങ്ങളുടെ മൂന്നാംമത്സരത്തിൽ പരമ്പരാഗത ​വൈരികളായ ചെന്നൈയിൻ എഫ്​.സിക്കെതിരെ ബ്ലാസ്​റ്റേഴ്​സ്​ സമനില കൊണ്ട്​ രക്ഷപ്പെടുകയായിരുന്നു. അവസരങ്ങൾ പാഴാക്കിക്കളയുന്നതിലും മിസ്​ പാസ്​ നൽകുന്നതിലും മത്സരിച്ചു കളിച്ച ഇരുടീമുകളും ഗോൾരഹിത സമനിലകൊണ്ട്​ മത്സരം മതിയാക്കി. ​ചെന്നൈയുടെ ജേക്കബ്​ സിൽവസ്റ്ററുടെ പെനൽറ്റികിക്ക്​ ഉജ്ജ്വലമായി തടുത്തിട്ട​ ഗോൾകീപ്പർ ആൽബിനോ തോമസാണ്​ ബ്ലാസ്​റ്റേഴ്​സി​െൻറ വീരനായകനായത്​.

പന്തടക്കത്തിലും പാസിങ്ങിലും മുന്നിട്ടുനിന്നെങ്കിലും ലക്ഷ്യത്തിലേക്കെത്താനാകാതെ ബ്ലാസ്​റ്റേഴ്​സ്​ വിയർത്തപ്പോൾ വീണുകിട്ടിയ അവസരങ്ങൾ ചെന്നൈ പാഴാക്കി. ബ്ലാസ്​​റ്റേഴ്​സി​െൻറ ഗോൾമുഖത്തേക്ക്​ നിരന്തരമായി ആക്രമിച്ച ചെന്നൈ ഭീഷണിയുർത്തിയപ്പോഴെല്ലാം പ്രതിരോധനിരയിൽ കോട്ടകെട്ടിയ കോസ്​റ്റയാണ്​ രക്ഷകനായത്​. 26ാം മിനുറ്റിൽ സിൽവസ്​റ്റർ ഒന്നാന്തരമൊരു ഹെഡറി​ലൂടെ ഗോൾനേടിയപ്പോൾ ബ്ലാസ്​റ്റേഴ്​സി​െൻറ ഉള്ളൊന്ന്​ കിടുങ്ങിയെങ്കിലും റഫറി ഓഫ്​സൈഡ്​ വിളിക്കുകയായിരുന്നു.


ഇടവേളക്ക്​ ശേഷം മലയാളി താരം രാഹുൽ കെ.പിയെയും ജെസലിനെയും കൊണ്ടാണ്​ ബ്ലാസ്​റ്റേഴ്​സ്​ കളിതുടങ്ങിയത്​. അധികം വൈകാതെ പ്രശാന്തിനെയും കളത്തിലിറക്കി. 74ാം മിനുറ്റിൽ റാഫേലിനെ പെനൽറ്റി ബോക്​സിൽ വെച്ച്​ വീഴ്​ത്തിയതിന്​ ​സിഡോഞ്ചക്ക്​ മഞ്ഞക്കാർഡും ചെന്നൈക്കനുകൂലമായി പെനൽറ്റികിക്കും വിധിച്ചു. എന്നാൽ സിൽവർസ്​റ്ററുടെ ഷോട്ട്​ ഇടത്തോട്ട്​ ചാടി ഗോൾകീപ്പർ ആൽബിനോതോമസ്​ തട്ടിയകറ്റുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blasters FCIsl 2020-21
News Summary - Albino penatly save helps KBFC earn point vs CFC
Next Story