Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡബ്ളടിച്ച് ക്രിസ്റ്റ്യാനോയും ബ്രസീൽ താരം ടാലിസ്കയും; അൽനസ്റിന് വമ്പൻ ജയം

text_fields
bookmark_border
cristiano ronaldo
cancel

​ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ബ്രസീൽ താരം ആൻഡേഴ്സൺ ടാലിസ്കയും ഇരട്ട ഗോളുമായി നിറഞ്ഞ കളിയിൽ വമ്പൻ ജയം പിടിച്ച് അൽനസ്ർ. പ്രിൻസ് അബ്ദുല്ല ബിൻ ജലാവി സ്റ്റേഡിയത്തിൽ നടന്ന സൗദി ​പ്രോ ലീഗ് മത്സരത്തിൽ ദുർബലരായ അൽഅദാലയെയാണ് എതിരില്ലാത്ത അഞ്ചു ഗോളിന് ടീം മുക്കിയത്. പെനാൽറ്റി ബോക്സിൽ അൽനസ്ർ താരത്തെ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി 40ാം മിനിറ്റിലാണ് റൊണാൾഡോയും അൽനസ്റും സ്കോറിങ് തുടങ്ങിയത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ആദ്യഗോളടിച്ച് ടാലിസ്ക ലീഡുയർത്തിയപ്പോൾ 11 മിനിറ്റ് കഴിഞ്ഞ് ടാലിസ്ക അസിസ്റ്റ് നൽകി റൊണാൾഡോ വീണ്ടും ലക്ഷ്യം കണ്ടതോടെ സ്കോർ 3-0ലെത്തി. 78ാം മിനിറ്റിൽ ടാലിസ്കയും ഡബ്ൾ തികച്ച കളിയിൽ അവസാന വിസിലിന് തൊട്ടുമുമ്പ് പകരക്കാരൻ അയ്മൻ യഹ്‍യ പട്ടിക തികച്ചു.

22 മത്സരങ്ങൾ പൂർത്തിയാക്കിയ അൽനസ്ർ 52 പോയിന്റുമായി പട്ടികയിൽ രണ്ടാമതാണ്. ബുധനാഴ്ച മറ്റൊരു മത്സരം ജയിച്ച അൽഇത്തിഹാദ് ഒരു പോയിന്റ് അധികം നേടി ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇരട്ട ഗോളുകളോടെ സൗദി ലീഗിൽ റൊണാൾഡോയുടെ ഗോൾനേട്ടം 11 ആയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Al Nassr vs Al Adalah Highlights: Cristiano Ronaldo scores a brace as Al Nassr thump Al Adalah 5-0
Next Story