Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്‍റർ മിലാനെയും സമനിലയിൽ തളച്ച് അൽ നസ്ർ

text_fields
bookmark_border
ഇന്‍റർ മിലാനെയും സമനിലയിൽ തളച്ച് അൽ നസ്ർ
cancel

ഒസാക (ജപ്പാൻ): പ്രീ സീസൺ സൗഹൃദ മത്സരത്തിൽ ഇറ്റാലിയൻ കരുത്തരായ ഇന്‍റർ മിലാനെ സമനിലയിൽ തളച്ച് സൗദി ക്ലബ് അൽ നസ്ർ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിച്ച അൽ നസ്റാണ് മത്സരത്തിൽ ആദ്യം ലീഡെടുത്ത.് 23ാം മിനിറ്റിൽ അബ്ദുൽറഹ്മാൻ ഖരീബാണ് ഗോൾ നേടിയത്. ബ്രസീലിയൻ താരം ആൻഡേഴ്സൺ ടാലിസ്ക ബോക്സിനുള്ളിലേക്ക് ഉയർത്തി നൽകിയ പന്ത്, പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ഓടിയെത്തിയ ഖരീബ് വലയിലാക്കി.

44ാം മിനിറ്റിൽ ഡേവിഡ് പ്രട്ടെസി ഇന്‍ററിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയിൽ ഇരു ടീമുകളും വിജയ ഗോളിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ മത്സരത്തിൽ ഫ്രഞ്ച് ലീഗ് വൺ ചാമ്പ്യന്മാരായ പി.എസ്.ജിയെ അൽ നസ്ർ ഗോൾ രഹിത സമനിലയിൽ തളച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Al Nassr finish pre-season with 1-1 draw against Inter
Next Story