Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപി.എസ്.ജിയെ നേരിടാൻ...

പി.എസ്.ജിയെ നേരിടാൻ അൽനസ്​ർ-അൽഹിലാൽ സംയുക്ത ടീമായി; റൊണാൾഡോ നയിക്കും

text_fields
bookmark_border
പി.എസ്.ജിയെ നേരിടാൻ അൽനസ്​ർ-അൽഹിലാൽ സംയുക്ത ടീമായി; റൊണാൾഡോ നയിക്കും
cancel

റിയാദ്​: റിയാദ്​ സീസണി​ന്റെ ഭാഗമായി വ്യാഴാഴ്​ച റിയാദ്​ കിങ്​ ഫഹദ്​ ഇൻറർനാഷനൽ സ്​റ്റേഡിയത്തിൽ നടക്കുന്ന സീസൺ കപ്പ്​ ഫുട്​ബാളിൽ ഫ്രഞ്ച്​ വമ്പന്മാരായ​ പി.എസ്​.ജിയോട്​ ഏറ്റുമുട്ടുന്ന അൽനസ്​ർ-അൽഹിലാൽ സംയുക്ത ടീമിലെ കളിക്കാരെ പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന സംയുക്ത ടീമിലെ കളിക്കാരുടെ പേരുകൾ ടീം മാനേജർ ഖാലിദ് അൽഷാനിഫാണ്​ പുറത്തുവിട്ടത്​.


22 ​പേരാണ് സംയുക്ത ടീമിലുള്ളത്. മുഹമ്മദ് അൽഉവൈസ്, അമീൻ ബുഖാരി (ഗോൾകീപ്പർമാർ) അബ്​ദുല്ല അൽഅംറി, അലി ലഗാമി, സഊദ്​ അബ്​ദുൽ ഹമീദ്, ജാങ് ഹ്യൂൻ സൂ, അബ്​ദുല്ല മാദു, സുൽത്താൻ അൽഗനാം, ഖലീഫ അൽദോസരി, അലി അൽബുലൈഹി, ലൂയി ഗുസ്താവോ, അബ്​ദുല്ല അൽഖൈബരി, അബ്​ദുല്ല അതീഫ്, മുഹമ്മദ് കു​നോ, സാലിം അൽദോസരി, സാമി അൽനജ്​ഇ, മാത്യൂസ് പെരേര, താലിസ്ക, ബെറ്റി മാർട്ടിനെസ്, അന്ദ്രിയ കാരിയോ, മൂസ മരിഗ എന്നിവരാണ്​ ടീം അംഗങ്ങൾ​​.

ക്യാപ്​റ്റനായി ക്രിസ്​റ്റ്യാനോ റൊണാൾഡോയെ കഴിഞ്ഞ ദിവസം​ തെരഞ്ഞെടുത്തിരുന്നു​. ക്യാപ്​റ്റൻ ആം ബാൻഡ്​ റൊണാൾഡോയെ പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ്​ അണിയിക്കുകയും ചെയ്​തിരുന്നു. അർജന്റീനക്കാരൻ മാർസലോ ഗല്ലാർഡോ ആണ്​ ടീം പരിശീലകൻ​. വ്യാഴാഴ്​ച രാത്രി എട്ടിനാണ്​ നടക്കുന്ന മത്സരത്തി​ന്റെ ടിക്കറ്റുകളെല്ലാം ദിവസങ്ങൾക്ക്​ മുമ്പെ വിറ്റുപോയിരുന്നു.

മത്സരം ലയണൽ മെസ്സി-ക്രിസ്റ്റ്യാനോ റൊണാൾഡോ പോരാട്ടത്തിന് ഒരിക്കൽ കൂടി വഴിയൊരുക്കുകയാണ്. 2020 ഡിസംബറിലാണ് ഇരുവരും അവസാനം ഏറ്റുമുട്ടിയത്. അന്ന് ക്രിസ്റ്റ്യാനോ നയിച്ച യുവന്റസ് മെസ്സി നയിച്ച ബാഴ്സലോണയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldoLionel MessiAl HilalAl Nassr
News Summary - Al Nassr-Al Hilal form joint team to face PSG; Ronaldo will lead
Next Story