റൊണാൾഡോ ഗോൾ നേടിയിട്ടും രക്ഷയില്ല; ലീഗിൽ ആദ്യ തോൽവിയുമായി അൽ നസർ
text_fieldsസൗദി പ്രോ ലീഗിൽ ആദ്യ തോൽവിയേറ്റ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ. അൽ ഖദീസിയക്കെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനാണ് അൽ നസർ പരാജയപ്പെട്ടത്. സൂപ്പർതാരം ക്രസ്റ്റ്യാനോ റൊണാൾഡോയാണ് അൽ നസറിന്‍റെ ഏക ഗോൾ സ്വന്തമാക്കിയത്.
മികച്ച പൊസെസഷൻ ഗെയ്മുമായി മത്സരത്തിലുടനീളം അൽ നസർ കൃത്യമായ ആധിപത്യം കാഴ്ചവെച്ചിരുന്നുവെങ്കിലും നസറിന്‍റെ വീക്ക് പോയിന്‍റുകൾ മനസിലാക്കി മികച്ച പാസുകളുമായി ഖദീസിയ ഗോളുകൾ കണ്ടെത്തുകയായിരുന്നു. മത്സരം ആരംഭിച്ച് 32ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. അൽ-നസറിനായി റൊണാൾഡോയാണ് ആദ്യ ഗോൾ സ്വന്തമാക്കിയതെങ്കിൽ. അഞ്ച് മിനിറ്റിന് ശേഷം ജൂലിയൻ ക്യൂനോൺസിലൂടെ ഖദീസിയയെ മുന്നിലെത്തിക്കുകയായിരുന്നു. 50ാം മിനിറ്റിൽ പിയറി എമിറിക്ക് ഒബമയോങ് ഖദീസിയയുടെ വിജയ ഗോൾ സ്വന്തമാക്കുകയായിരുന്നു.
സൗദി പ്രോ ലീഗ് പോയിന്‍റ് ടേബളിൽ 11 മത്സരത്തിൽ നിന്നും ആറ് ജയവും നാല് സമനിലയും ഒരു തോൽവിയുമായി മൂന്നാം സ്ഥാനത്താണ് അൽ നസർ. 10 മത്സരത്തിൽ ഒമ്പത് ജയവും ഒരു സമനിലയും നേടി 28 പോയിന്‍റുമായി അൽ ഹിലാലാണ് ഒന്നാം സ്ഥാനത്തുള്ളത്. 27 പോയിന്‍റുമായി ഇത്തിഹാദ് രണ്ടാം സ്ഥാനത്തുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

